കസബ വിവാദത്തില്‍ പറഞ്ഞത് തെറ്റിദ്ധരിക്കപ്പെട്ടു – പാര്‍വതി

കസബ സിനിമയെയും അതില്‍ മമ്മൂട്ടി അവതരിപ്പിച്ച കഥാപാത്രത്തയും നടി പാര്‍വതി വിമര്‍ശിച്ചത് വലിയ വിവാദമായിരുന്നു. മമ്മൂട്ടിയെപ്പോലൊരു നടന്‍ സ്ത്രീവിരുദ്ധമായ അത്തരം സിനിമയില്‍ അഭിനയിച്ചത് തെറ്റായിപ്പോയെന്ന് പാര്‍വ്വതി ഐഎഫ്എഫ്‌കെ വേദിയിലാണ് തുറന്നു പറഞ്ഞത്. ഇത് വന്‍ വിവാദമായിരുന്നു. സോഷ്യല്‍ മീഡിയയില്‍ വന്‍ ആക്രമണമാണ് പാര്‍വതിക്കെതിരെ നടന്നത്. ഇപ്പോള്‍ വീണ്ടും കസബ വിവാദത്തില്‍ പ്രതികരണവുമായെത്തിയിരിക്കുകയാണ് പാര്‍വതി.

താന്‍ പറഞ്ഞത് തെറ്റിദ്ധരിക്കപ്പെട്ടെന്നും സ്ത്രീ വിരുദ്ധ കഥാപാത്രങ്ങളെയല്ല അവയെ മഹത്വവല്‍ക്കരിക്കുന്നതിനെതിരായിട്ടാണ് താന്‍ അഭിപ്രായം പറഞ്ഞതെന്നുമാണ് പാര്‍വതിയുടെ പുതിയ വെളിപ്പെടുത്തല്‍. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം പുതിയ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. സിനിമയിലെ സംഭാഷണങ്ങളില്‍ നിന്ന് അവസരം ലഭിച്ചാല്‍ ആദ്യം വെട്ടാന്‍ ആഗ്രഹിക്കുന്ന വാക്കേത്, എന്തുകൊണ്ട് എന്ന ചോദ്യത്തിനായിരുന്നു താരത്തിന്റെ മറുപടി. ഏറെ തെറ്റിദ്ധരിക്കപ്പെട്ട ഒരു അഭിപ്രായത്തില്‍ നിന്നാണ് ഈ ചോദ്യം വരുന്നതെന്നും സിനിമയില്‍ സ്ത്രീ വിരുദ്ധമായും സഭ്യമല്ലാതെയും സംസാരിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന കഥാപാത്രങ്ങള്‍ പാടില്ലെന്നു ഞാന്‍ പറഞ്ഞിട്ടില്ലെന്നും പാര്‍വതി ഇതിനു മറുപടിയായി പറഞ്ഞു.

error: Content is protected !!