“കുഞ്ഞിന് ജന്മം നൽകിയതുകൊണ്ട് ജോലി നഷ്ടപ്പെടുന്ന സാഹചര്യമില്ല”; മാറ്റങ്ങൾക്ക് നന്ദി പറഞ്ഞ് പരിണീതി ചോപ്ര

','

' ); } ?>

മാതൃത്വവും കരിയറും ഒന്നിച്ചു കൊണ്ടുപോകുന്നതിൽ പുതിയകാല സിനിമ നൽകുന്ന പിന്തുണയിൽ സന്തോഷം പ്രകടിപ്പിച്ച് നടി പരിണീതി ചോപ്ര. നെറ്റ്ഫ്ലിക്സ് സീരീസ് ആയ ‘ഷേക്ക്: ട്രസ്റ്റ് നോ വണ്ണി’ന്റെ പ്രൊമോഷന്റെ ഭാഗമായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു താരം. മുൻ തലമുറയിൽ പെട്ട നടിമാർക്ക് അമ്മമാരായ ശേഷം സിനിമയിൽ തുടരാൻ സാധിക്കാതെ വന്ന സാഹചര്യം മാറിമറിഞ്ഞിട്ടുണ്ടെന്നും ഇന്നത്തെ പ്രേക്ഷകർ അഭിനേതാക്കളുടെ വ്യക്തിജീവിതത്തെ കരിയറിന് തടസ്സമായി കാണുന്നില്ലെന്നും പരിണീതി വ്യക്തമാക്കി.

ദീപിക പദുക്കോൺ, ആലിയ ഭട്ട്, പ്രിയങ്ക ചോപ്ര എന്നിവരെ ഉദാഹരണങ്ങളായി ചൂണ്ടിക്കാണിച്ചാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. അമ്മമാരായ ശേഷവും ഈ നടിമാരെല്ലാം കൂടുതൽ മികച്ച രീതിയിൽ ജോലി ചെയ്യുന്നുണ്ടെന്നും, മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി പ്രേക്ഷകരുടെ കാഴ്ചപ്പാടിൽ വലിയ മാറ്റം വന്നിട്ടുണ്ടെന്നും താരം കൂട്ടിച്ചേർത്തു. കുഞ്ഞിന് ജന്മം നൽകിയതുകൊണ്ട് മാത്രം സിനിമയിൽ നിന്ന് വിട്ടുനിൽക്കേണ്ടി വരുന്ന സാഹചര്യം ഇന്നില്ലെന്നും, എഴുത്തുകാരും സംവിധായകരും അതിനനുസരിച്ചുള്ള കഥാപാത്രങ്ങൾ ഇപ്പോൾ ഒരുക്കുന്നുണ്ടെന്നും പരിണീതി അഭിപ്രായപ്പെട്ടു.

പരിണീതിയുടെ വാക്കുകൾ;

“ആലിയ, ഞാൻ, ദീപിക, പാശ്ചാത്യ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന എന്റെ സ്വന്തം സഹോദരി -പ്രിയങ്ക ചോപ്ര എന്നിവരുൾപ്പെടെ ഞങ്ങളുടെ തലമുറയ്ക്ക് അമ്മമാരാകാനും അതോടൊപ്പം അമ്മയായ ശേഷവും ജോലി ചെയ്യാൻ കഴിയുന്നതില്‍ എനിക്ക് വളരെയധികം സന്തോഷമുണ്ട്. വാസ്തവത്തിൽ, ഞങ്ങൾ ഇപ്പോൾ കൂടുതൽ നന്നായി

ജോലി ചെയ്യുന്നതായാണ് എനിക്ക് തോന്നുന്നത്. ഒരു തലമുറയ്ക്ക് ആ വില നൽകേണ്ടി വന്നത് സങ്കടകരമാണ്. ഒരുപക്ഷേ, അന്നത്തെ പ്രേക്ഷകര്‍ക്ക് അമ്മമാരെ കാണാൻ താല്പര്യം തോന്നിയില്ലായിരിക്കാം, എനിക്കത് മനസിലാകുന്നില്ലെങ്കിലും അതായിരുന്നു യാഥാർത്ഥ്യം. ഒരു അമ്മയായത് കൊണ്ട് മാത്രം ജോലി നിർത്താൻ ഞാനിഷ്ടപ്പെടുന്നില്ല.

ഒരു കുഞ്ഞിന് ജന്മം നൽകുന്ന മനോഹരമായ കാര്യം ചെയ്തതു കൊണ്ട്, എനിക്ക് ജോലി നഷ്ടപ്പെടുന്ന സാഹചര്യം വന്നാല്‍, അതെനിക്ക് വിഷമമുണ്ടാകും. പ്രേക്ഷകരിപ്പോൾ അമ്മമാരെ മാറ്റി നിര്‍ത്തുന്നില്ല.

അതിനാല്‍ എഴുത്തുകാർക്കും സംവിധായകർക്കും നടന്മാർക്കും അതനുസരിച്ചുള്ള പ്രൊജക്ടുകള്‍ ഒരുക്കാന്‍ കഴിയും. ഈ മേഖല മാറുന്നതിലും പ്രേക്ഷകർ ഇതെല്ലാം സാധ്യമാക്കിയതിലും സന്തോഷമുണ്ട്. അത് മനോഹരവും പോസിറ്റീവുമാണ്”.- പരിണീതി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *