സൈനയാവാനൊരുങ്ങി പരിനീതി ചോപ്ര.. കഠിനമായ ബാഡ്മിന്റണ്‍ പരിശീലനത്തിലെന്ന് താരം.

','

' ); } ?>

ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം സൈന നെഹ്വാളിന്റെ ജീവിതകഥ വെള്ളിത്തിരിയിലേക്ക്. ബോളിവുഡ് താരം പരിനീതി ചോപ്രയാണ് ചിത്രത്തില്‍ സൈനയായി എത്തുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കാനിരിക്കെ പരനീതിയ്ക്കും ടീം അംഗങ്ങള്‍ക്കും ആശംസകളുമായി സൈന നെഹ്വാളും രംഗത്തെത്തി.

ചിത്രത്തിന്റെ തയ്യാറെടുപ്പുകളുടെ ഭാഗമായി കഠിനമായ ബാഡ്മിന്റണ്‍ പരിശീലനത്തിലാണ് പരിനീതി ചോപ്ര. പരിശീലനത്തിനിടെ വിശ്രമവേളയില്‍ ബാഡ്മിന്റണ്‍ ബാറ്റുമായി കോര്‍ട്ടിലിരിക്കുന്ന തന്റെ ഒരു ചിത്രവും താരം ട്വിറ്ററിലൂടെ പങ്കുവെച്ചു. തനിക്ക് യോജിക്കുന്ന കഥാപാത്രമാണ് സൈനയുടേത് എന്ന് നേരത്തെ പരിനീതി ചോപ്ര പറഞ്ഞിരുന്നു. ”സംവിധായകനും ടീമും വേണ്ടതെല്ലാം ഒരുക്കിത്തന്നു. ഫിസിയോ ടീമും പരിശീലകരും ഒപ്പമുണ്ടായിരുന്നു. സൈന എങ്ങനെയാണ് മത്സരങ്ങളില്‍ പ്രകടനം നടത്തുന്നത് എന്നതൊക്കെ മനസ്സിലാക്കി. സന്തോഷവതിയാണ്, ഒപ്പം ആകാംക്ഷയുമുണ്ട് ”- മാധ്യമങ്ങളോട് പരിനീതി പറഞ്ഞു.

നേരത്തെ ശ്രദ്ധ കപൂറിനെയാണ് ഈ വേഷത്തിനായി തിരഞ്ഞെടുത്തത്. എന്നാല്‍ ഷൂട്ടിങ്ങിനിടെ അസുഖബാധിതയായ താരം പിന്നീട് പിന്മാറുകയായിരുന്നു. ചിത്രത്തില്‍ സൈന നെഹ്വാളിന്റെ കഥാപാത്രത്തിന്റെ പരിശീലകനായി അഭിനയിക്കുക മാനവ് കൗള്‍ ആയിരിക്കും. ടി സീരീസിന്റെ ബാനറില്‍ ബുഷാന്‍ കുമാര്‍ നിര്‍മിക്കുന്ന ചിത്രം അമോല്‍ ഗുപ്തയാണ് സംവിധാനം ചെയ്യുന്നത്.