‘ഓര്‍മയില്‍ ഒരു ശിശിരം’ : രഞ്ജിന്‍ രാജിന്റെ സംഗീതം ഏറ്റെടുത്ത് പ്രേക്ഷകര്‍..

ദീപക് പറമ്പോളിനെ കേന്ദ്രകഥാപാത്രമാക്കി നവാഗതനായ വിവേക് ആര്യന്‍ സംവിധാനം ചെയ്ത ‘ഓര്‍മയില്‍ ഒരു ശിശിരം’ എന്ന ചിത്രം
തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. എന്നാല്‍ ചിത്രത്തിലെ ഗാനങ്ങളാണ് പ്രേക്ഷകരെ ഏറെ സ്വാധീനിച്ചിരിക്കുന്നത്. ജോസഫ് എന്ന
ചിത്രത്തിന്റെ സംഗീത സംവിധായകനായ രഞ്ജിന്‍ രാജ് സംഗീതം നിര്‍വഹിച്ച ഗാനങ്ങള്‍ മലയാളത്തിലെ നിത്യഹരിത ഗാനങ്ങളുടെ ഒരു ഓര്‍മ്മ നല്‍കുകയാണ്.

ചിത്രത്തിലെ വീഡിയോ ഗാനങ്ങളാണ് ഇപ്പോള്‍ അണിയറപ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരിക്കുന്നത്. ചിത്രത്തിലെ പ്രധാന ഗാനമായ ‘കൈനീട്ടി ആരോ’ എന്ന് തുടങ്ങുന്ന ഗാനം തന്നെയാണ് ഏറെ സ്വീകാര്യത നേടിയിരിക്കുന്നത്. മെറിന്‍ ഗ്രിഗറി ആലപിച്ച ഗാനത്തിന് ബി.കെ ഹരിനാരായണനാണ് വരികള്‍ നല്‍കിയിരിക്കുന്നത്. മെറിന്‍ ഗ്രിഗറി തന്നെ ആലപിച്ച മൗനങ്ങളെന്‍ എന്ന ഗാനവും ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്.
സ്‌കൂള്‍ പശ്ചാത്തലമായൊരുക്കുന്ന ചിത്രത്തില്‍ വിദ്യാര്‍ത്ഥിയായാണ് ദീപക് വേഷമിടുന്നത്.

പുതുമുഖം അനശ്വര പൊന്നമ്പത്താണ് ചിത്രത്തിലെ നായിക. ഇര്‍ഷാദ്, അശോകന്‍, മാല പാര്‍വതി, സുധീര്‍ കരമന, അലന്‍സിയര്‍ തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നു. ചിത്രത്തിന്റെ ട്രെയിലറും നേരത്തെ ശ്രദ്ധ നേടിയിരുന്നു.