‘ഒറ്റ് ‘തുടങ്ങി

കുഞ്ചാക്കോ ബോബനും അരവിന്ദ് സ്വാമിയും ആദ്യമായി ഒന്നിക്കുന്ന ഒറ്റിന്റെ ചിത്രീകരണം ഗോവയില്‍ ആരംഭിച്ചു. കുഞ്ചാക്കോ ബോബന്‍ തന്നെയാണ് സിനിമ ആരംഭിച്ചതായി സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. പൂജ ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്.

ഒറ്റിനായി ഫെലിനിക്കും ഷാജി നടേശനും ആര്യയ്ക്കുമൊപ്പം കൈ കൊടുക്കുന്നു. തമിഴിലും മലയാളത്തിലും ഒരേസമയം ചിത്രീകരിക്കുന്നു. ഒപ്പം എവര്‍ ചാര്‍മിങ്ങായ അരവിന്ദ് സ്വാമിയും. ചിത്രീകരണം ഗോവയില്‍ തുടങ്ങുന്നു എന്നാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ച് കുറിച്ചിരിക്കുന്നത്.

എസ് സജീവന്‍ ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ഓഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ നടന്‍ ആര്യയും ഷാജി നടേശനും ചേര്‍ന്നാണ് ഒറ്റ് നിര്‍മ്മിക്കുന്നത്. ചിത്രം തമിഴില്‍ രെണ്ടേഗം എന്ന പേരിലാണ് റിലീസ് ചെയ്യുക.

തമിഴിലും മലയാത്തിലും ഒരേ സമയം ചിത്രീകരിക്കുന്ന സിനിമ മുംബൈ , ഗോവ, എന്നിവിടങ്ങളിലാണ് പ്രധാന ലൊക്കേഷന്‍. ചിത്രം നര്‍മ്മത്തിനും ബന്ധങ്ങള്‍ക്കും പ്രാധാന്യം നല്‍കുന്ന ത്രില്ലര്‍ ആയിരിക്കുമെന്ന് അണിയറപ്രവര്‍ത്തകര്‍ പറയുന്നു. ജൂലൈയില്‍ റിലീസ് ചെയ്യാനുളള തയ്യാറെടുപ്പിലാണ്. എഎച്ച് കാഷിഫ് സംഗീതം നിര്‍വഹിക്കുന്നു. ഛായാഗ്രഹണം വിജയ്.