തൃശ്ശൂര്‍ പൂരത്തിന്റെ ശബ്ദസൗന്ദര്യവുമായി ‘ദി സൗണ്ട് സ്‌റ്റോറി’ ഓസ്‌കര്‍ പട്ടികയില്‍

ഓസ്‌കര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി നായകനായ ചിത്രം ‘ദി സൗണ്ട് സ്‌റ്റോറി’ 91ാമത് ഓസ്‌കറിന്റെ ചുരുക്കപ്പട്ടികയില്‍. മികച്ച ചിത്രത്തിനുള്ള പരിഗണനപ്പട്ടികയിലേക്കാണ് ചിത്രം മത്സരിക്കുന്നത്. ശബ്ദസംവിധാനവും റസൂല്‍ പൂക്കുട്ടി തന്നെയാണ് നിര്‍വഹിച്ചിരിക്കുന്നത്. ജനുവരി 22നാണ് ഓസ്‌കര്‍ നാമനിര്‍ദേശപട്ടിക പുറത്തുവിടുക.

സ്‌റ്റോണ്‍ മള്‍ട്ടിമീഡിയയുടെ ബാനറില്‍ രാജീവ് പനക്കല്‍ നിര്‍മ്മിച്ച് പ്രസാദ് പ്രഭാകര്‍ രചനയും സംവിധാനം നിര്‍വഹിച്ച ചിത്രത്തിന്റെ പ്രമേയം ഒരു ശബ്ദലേഖകന്റെ ജീവിത യാത്രയാണ്. തൃശ്ശൂര്‍പൂരം തത്സമയം റെക്കോഡ് ചെയ്താണ് ചിത്രം ഒരുക്കിയത്. മലയാളം, തമിഴ്, ഇംഗ്ലീഷ് ഭാഷകളില്‍ ഒരേസമയം നിര്‍മ്മിച്ച ചിത്രത്തിന്റെ സംഗീതം രാഹുല്‍ രാജും ശരത്തും ചേര്‍ന്നാണ് ഒരുക്കിയിരിക്കുന്നത്. 2019 ഫെബ്രുവരി 24നാണ് ഓസ്‌കര്‍ പ്രഖ്യാപനം. നാമനിര്‍ദേശ പട്ടികയിലേയ്ക്ക് ഇത്തവണ 347 സിനിമകള്‍ പരിഗണിക്കുന്നുണ്ട്.