അജു വര്‍ഗീസിന്റെ ഉഡായിപ്പുകളുമായ് വിജയ് സൂപ്പറും പൗര്‍ണമിയും രണ്ടാം ട്രെയ്‌ലര്‍…

”സോഷ്യല്‍ മീഡിയ വഴി കാശുണ്ടാക്കാന്‍ തൗസന്റ്‌സ് ആന്‍ഡ് തൗസന്റ്‌സ് ഓഫ് വഴികളുണ്ട്. അതൊക്കെ ഞാന്‍ നിങ്ങള്‍ക്ക് പഠിപ്പിച്ച് തരാം.” വിജയ് സൂപ്പറും പൗര്‍ണമിയും എന്ന ചിത്രത്തില്‍ തന്റെ പുതിയ ഉഡായിപ്പുകളുമായെത്തുകയാണ് നടന്‍ അജു വര്‍ഗീസ്. പുതിയതായി പുറത്തിറങ്ങിയ ചിത്രത്തിന്റെ രണ്ടാമത്തെ ട്രെയ്‌ലറില്‍ താരം ആസിഫ് അലിയോട് സംസാരിക്കുന്ന രംഗമാണിത്. സ്ഥിരം ക്രൈം പാര്‍ട്‌നേഴ്‌സായ ആസിഫ് അലിയും ബാലു വര്‍ഗീസും അജു വര്‍ഗീസിനൊപ്പം  ഒന്നിക്കുമ്പോള്‍ നര്‍മ്മത്തില്‍ പൊതിഞ്ഞ ഒരു ആസ്വാദകരമായ ചിത്രമായിരിക്കും
പ്രേക്ഷകരെ കാത്തിരിക്കുന്നത് എന്നത് തീര്‍ച്ചയാണ്.

സിദ്ദിഖ്, ഐശ്വര്യ ലക്ഷ്മി, രഞ്ജി പണിക്കര്‍, കെ.പി.എ.സി ലളിത, ദേവന്‍, ദര്‍ശന രാജേന്‍ന്ദ്രന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു. മായാനദി എന്ന ചിത്രത്തിന് ശേഷം ദര്‍ശന പ്രധാന വേഷത്തിലെത്തുന്ന ചിത്രം കൂടിയാണിത്. ജിസ് ജോയ് കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം ന്യൂ സൂര്യ ഫിലിംസിന്റെ ബാനറിലാണ് നിര്‍മ്മിക്കുന്നത്. പ്രിന്‍സ് ജോര്‍ജാണ് ചിത്രത്തിന്റെ സംഗീതം നിര്‍വഹിക്കുന്നത്. പുതുവര്‍ഷം ജനുവരി 11ന് ചിത്രം തിയ്യേറ്ററുകളിലെത്തും.

ട്രെയ്‌ലര്‍ കാണാം…