‘തലേദിവസത്തെ മീന്‍ കറിയുടെ സ്വാദ് ഏത് ഹോട്ടലിലെ ഫിഷ്‌മോളിക്ക് കിട്ടും’ – ടീസര്‍ കാണാം..

ദുല്‍ഖര്‍ സല്‍മാന്റെ ഏറ്റവും പുതിയ ചിത്രം ഒരു യമണ്ടന്‍ പ്രേമകഥ തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ചിത്രത്തിന്റെ പുതിയ ടീസര്‍ പുറത്തു വിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. സിനിമയില്‍ വിഷ്ണു ഉണ്ണികൃഷ്ണന്റെ കഥാപാത്രത്തിന്റെ വീട്ടില്‍ ചെന്ന് മാങ്ങയിട്ട മീന്‍കറി കൂട്ടി ചോറുണ്ണുന്ന ദുല്‍ഖറിന്റെ കഥാപാത്രത്തിന്റെ രംഗമാണ് ടീസറില്‍ കാണിച്ചിരിക്കുന്നത്. മികച്ച സ്വീകാര്യതയാണ് ടീസറിന് ലഭിച്ചിരിക്കുന്നത്. ഈ സീനിന് വേണ്ടി തനിക്ക് അഭിനയിക്കേണ്ടി വന്നില്ലെന്നും മാങ്ങയിട്ട മീന്‍കറി കൂട്ടി ചോറുണ്ണുന്ന രംഗം താനേറെ ആസ്വദിച്ചെന്നും കഴിഞ്ഞ ദിവസം ദുല്‍ഖര്‍ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.

ബി സി നൗഫല്‍ സംവിധാനം ചെയ്ത ചിത്രത്തിന് ബിബിന്‍ ജോര്‍ജും വിഷ്ണു ഉണ്ണികൃഷ്ണനും ചേര്‍ന്നാണ് തിരക്കഥ രചിച്ചത്. സംയുക്ത മേനോന്‍, നിഖില വിമല്‍ എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. സലിം കുമാര്‍, വിഷ്ണു ഉണ്ണികൃഷ്ണന്‍, സൗബിന്‍ ഷാഹിര്‍, ധര്‍മ്മജന്‍, ബിബിന്‍, സുരാജ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നു.