കട്ട ലോക്കല്‍ ലുക്കില്‍ ദുല്‍ക്കര്‍.. ആരാധകരെ ആവേശത്തിലാഴ്ത്തി ഒരു യമണ്ടന്‍ പ്രേമകഥയുടെ ടീസര്‍ പുറത്തിറങ്ങി..

ദുല്‍ക്കര്‍ ഫാന്‍സിന്റെ ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ കട്ടപ്പനയിലെ റിത്വിക് റോഷന്‍ എന്ന ചിത്രത്തിന് ശേഷം വിഷ്ണു ഉണ്ണിക്കൃഷ്ണന്‍, ബിബിന്‍ എന്നിവരുടെ തിരക്കഥയില്‍ ദുല്‍ക്കര്‍ നായകനായെത്തുന്ന ഒരു യമണ്ടന്‍ പ്രേമകഥയുടെ ആദ്യ ടീസര്‍ പുറത്തിറങ്ങി. പ്രേക്ഷകരെ അമ്പരപ്പിച്ചുകൊണ്ട് ഒരു കട്ട ലോക്കല്‍ ഗെറ്റപ്പിലാണ് താരം ടീസറിലെത്തിയത്. നവാഗതനായ ബിസി നൗഫല്‍ സംവിധാനം ചെയ്യുന്ന ചിത്രം ഒരു കളര്‍ ഫുള്‍ എന്റര്‍റ്റെയ്‌നര്‍ ചിത്രമാണെന്നാണ് ടീസര്‍ സൂചിപ്പിക്കുന്നത്. ഒപ്പം തന്റെ തരികിട കൂട്ടത്തിലുള്ള സലീം കുമാറിനെയും വിഷ്ണുവിനെയും ടീസറില്‍ കാണാം. ദുല്‍ക്കറിന്റെ സുഹൃത്തായി ചിത്രത്തിലെത്തുമെന്ന് കരുതുന്ന സൗബിനെ എന്നാല്‍ ടീസറില്‍ കാണാന്‍ സാധിച്ചിട്ടില്ല.

നിഖില വിമലും സംയുക്ത മേനോനുമാണ് ചിത്രത്തിലെ നായികമാര്‍. ദുല്‍ക്കറിന്റെ കൂട്ടുകാരിലൊരാളായിയെത്തുന്ന വിഷ്ണു ആദ്യമായി അന്ധനായ ഒരു കഥാപാത്രത്തെയും ചിത്രത്തില്‍ അവതരിപ്പിക്കുന്നുണ്ട്. സിനിമ വിഷു റിലീസായി എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നെങ്കിലും പിന്നീട് മാറ്റുകയായിരുന്നു. ഒന്നര വര്‍ഷത്തിനു ശേഷം ദുല്‍ഖര്‍ മലയാളത്തിലേക്ക് തിരിച്ചെത്തുന്നത് ഹാസ്യത്തിന് പ്രാധാന്യം നല്‍കിയുളള ഒരു ചിത്രവുമായാണ്. നാദിര്‍ഷയാണ് ചിത്രത്തിന്റെ സംഗീതം നിര്‍വഹിക്കുന്നത്. ഛായാഗ്രഹണം പി സുകുമാര്‍ ഐ എസ് സി, എഡിറ്റിങ്ങ് ജോണ്‍കുട്ടി എന്നിവര്‍ നിര്‍വഹിക്കുന്നു.

ടീസര്‍ കാണാം..