താരപുത്രന്‍ ദുല്‍ക്കറിന്റെ തിരിച്ചുവരവ്.. ഒരു യമണ്ടന്‍ പ്രേമകഥയുടെ പുതിയ പോസ്റ്റര്‍ കാണാം..

നീണ്ട ഇടവേളയ്ക്ക് ശേഷം താരപുത്രന്‍ ദുല്‍ക്കര്‍ സല്‍മാന്‍ നായകനായെത്തുന്ന മലയാള ചിത്രമാണ് ‘ഒരു യമണ്ടന്‍ പ്രേമകഥ’. ചിത്രത്തിന്റെ ആദ്യ ടീസറിലൂടെ തന്നെ താരം തന്റെ പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയിരുന്നു. ദുല്‍ക്കറിന്റെ കട്ട ലോക്കല്‍ ഗെറ്റപ്പിലുള്ള മറ്റൊരു പോസ്റ്ററും അണിയറപ്പ്രവര്‍ത്തകര്‍ ഇന്ന് പുറത്ത് വിട്ടിരിക്കുകയാണ്. തന്റെ സുഹൃത്തുക്കളോടൊപ്പമുള്ള ആദ്യ പോസ്റ്ററുകളില്‍ നിന്നും വ്യത്യസ്തമായി ഇത്തവണ സോളോയായാണ് ദുല്‍ക്കര്‍ പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ദുല്‍ക്കറിനൊപ്പം സലിം കുമാര്‍, സൗബിന്‍, വിഷ്ണു ഉണ്ണികൃഷ്ണന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

566 ദിവസങ്ങള്‍ക്ക് ശേഷമാണ് ദുല്‍ക്കറിന്റെ മലയാളചിത്രം റിലീസിനെത്തുന്നത്. എന്റര്‍ടെയ്‌നറായി അണിയിച്ചൊരുക്കുന്ന ചിത്രം ദുല്‍ക്കര്‍ ആരാധകര്‍ക്ക് വിരുന്നാകുമെന്ന് തീര്‍ച്ച. യമണ്ടന്‍ പ്രേമകഥയുടെ തിരക്കഥാകൃത്തുക്കളായ ബിബിനും വിഷ്ണുവും സിനിമയുടെ വിേശഷങ്ങള്‍ പങ്കുവച്ച് രംഗത്തുവന്നിരുന്നു.

ചിത്രത്തിന്റെ വിവരങ്ങള്‍ പറയുന്നതിനോടൊപ്പം രസകരമായൊരു കാര്യവും ഇവര്‍ വെളിപ്പെടുത്തുകയുണ്ടായി. ദുല്‍ക്കര്‍ നായകനായി എത്തുന്ന മലയാളസിനിമ റിലീസ് ചെയ്തിട്ട് 566 ദിവസങ്ങളിലേയ്ക്ക് അടുത്തുകൊണ്ടിരിക്കുകയാണെന്ന് വിഷ്ണു പറഞ്ഞു. ആ സാഹചര്യത്തിലാണ് യമണ്ടന്‍ പ്രേമകഥ റിലീസിനെത്തുന്നതെന്നും പ്രേക്ഷകരെപ്പോലെ തങ്ങളും ചിത്രത്തിനായുള്ള കാത്തിരിപ്പിലാണെന്നും ഇരുവരും പറഞ്ഞു.

ബിജോയ് നമ്പ്യാര്‍ ഒരുക്കിയ സോളോയാണ് ദുല്‍ക്കറിന്റേതായി റിലീസ് ചെയ്ത അവസാനമലയാള ചിത്രം. 2017 ഒക്ടോബര്‍ 5 നായിരുന്നു സോളോ റിലീസ് ചെയ്തത്. ഈ ചിത്രം പുറത്തിറങ്ങി 566 ദിവസങ്ങള്‍ക്കു ശേഷമാകും യമണ്ടന്‍ പ്രേമകഥ റിലീസിനെത്തുക.