‘ഒരു താത്വിക അവലോകനം’ ടീസര്‍

','

' ); } ?>

ജോജു ജോര്‍ജ് കേന്ദ്ര കഥാപാത്രമായെത്തുന്ന ചിത്രം’ഒരു താത്വിക അവലോകനത്തിന്റെ ടീസര്‍ പുറത്തുവിട്ടു.ചിത്രത്തിന്റെ റിലീസ് അടുത്തിടെയാണ് പ്രഖ്യാപിച്ചത്.ഡിസംബര്‍ മൂന്നിന് സിനിമ തീയറ്ററുകളില്‍ എത്തും. ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ് ആണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. പൂര്‍ണമായും രാഷ്ട്രീയ ആക്ഷേപ ഹാസ്യത്തിനു പ്രാധാന്യം നല്കി ഒരുക്കുന്ന സിനിമ കൂടിയാണിത്.

2 വര്‍ഷത്തെ യാത്ര.ആത്മ സംഘര്‍ഷങ്ങള്‍ നിറഞ്ഞ ആദ്യ ക്ലാപ്പ്.കണ്ണീരും സ്വപ്നങ്ങളും തമ്മിലുള്ള യുദ്ധത്തില്‍ സ്വപ്നം കണ്ണീരിന്റെ തോല്പിച്ചിരിക്കുന്നു.സിനിമ എന്തെന്നറിയാതെ ഒരുവന്റെ ആഗ്രഹങ്ങള്‍.ഒരു സിനിമ പൂര്‍ത്തിയാക്കിയ ശേഷമാണ് ഞാന്‍ സിനിമ എന്തെന്നറിഞ്ഞത്..എന്റെ കുഞ്ഞു സ്വപ്നം ഡിസംബര്‍ 3 ന് പൂവണിയും.ബിഗ് സ്‌ക്രീനില്‍ എന്റെ പേര് തെളിയും.കഥ,തിരക്കഥ,സംഭാഷണം, സംവിധാനംഅഖില്‍ മാരാര്‍.ഏവരുടെയും പ്രാര്‍ത്ഥനയും പിന്തുണയും ഒപ്പമുണ്ടാകും എന്ന പ്രതീക്ഷയോടെ എന്നാണ് ചിത്രത്തിന്റെ സംവിധായകന്‍ അഖില്‍ മാരാര്‍ റിലീസ് പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ട് കുറിച്ചിരുന്നത്.

ജോജു ജോര്‍ജ് നായകനായെത്തിയ സ്റ്റാര്‍ ആണ് അടുത്തിടെ പുറത്തിറങ്ങിയ താരത്തിന്റെ ചിത്രം.ഡോമിന്‍ ഡി സില്‍വയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.6 മാസങ്ങള്‍ക്ക് ശേഷം വീണ്ടും കേരളത്തില്‍ വീണ്ടും തീയറ്ററുകള്‍ തുറന്നപ്പോള്‍ ആദ്യം റിലീസ്നെത്തിയ മലയാള ചിത്രമാണ് സ്റ്റാര്‍.ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രമാണിത്.പീസ്,തുറമുഖം എന്നിവയാണ് താരത്തിന്റെ റിലീസിനൊരുങ്ങുന്ന മറ്റ് ചിത്രങ്ങള്‍.

കേരളത്തില്‍ ഒരു ഇടവേളയ്ക്ക് ശേഷം തീയറ്ററുകള്‍ തുറന്നപ്പോള്‍ മലയാളത്തിലെ ബിഗ് ബജറ്റ് സിനിമകള്‍ പ്രദര്‍ശനത്തിനെത്താത് തീയറ്ററുകള്‍ക്ക് തിരിച്ചടിയായിരിക്കപകയാണ്.ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തുന്ന കുറുപ്പാണ് ആദ്യമായി റിലീസ്നെത്തുന്ന ബിഗ് ബജറ്റ് ചിത്രം.ശ്രീനാഥ് രാജേന്ദ്രനാണ് കുറുപ്പിന്റെ സംവിധായകന്‍ .ചിത്രം നവംബര്‍ 12 ന് തീയറ്ററുകളിലെത്തും.

സംസ്ഥാനത്തെ കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് ‘കുറുപ്പ്’ ഒരുങ്ങുന്നത്. ജിതിന്‍ കെ ജോസ് കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഡാനിയേല്‍ സായൂജ് നായരും കെ എസ് അരവിന്ദും ചേര്‍ന്നാണ്. നിമിഷ് രവി ഛായാഗ്രഹണവും സുഷിന്‍ ശ്യാം സംഗീത സംവിധാനവും നിര്‍വഹിക്കുന്നു.