‘മേരി ആവാസ് സുനോ’ ലിറിക്കല്‍ വീഡിയോ

മഞ്ജുവാര്യരും ജയസൂര്യയും ആദ്യമായി ഒന്നിക്കുന്ന ചിത്രം മേരി ആവാസ് സുനോയുടെ ലിറിക്കല്‍ വീഡിയോ പുറത്തുവിട്ടു.കാറ്റത്തൊരു മണ്‍കൂട് എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് ജിതിന്‍ രാജ് ആണ്.എം ജയചന്ദ്രന്റേതാണ് മ്യൂസിക്ക്.ബി കെ ഹരിനാരായണനാണ് ഗാനത്തിന്റെ വരികള്‍.

റേഡിയോ ജോക്കിയുടെ വേഷത്തിലാണ് ജയസൂര്യ എത്തുന്നത്. ഒരു ഡോക്ടറുടെ കഥാപാത്രമായാണ് മഞ്ജുവാര്യര്‍ എത്തുക.ക്യാപ്റ്റന്‍, വെള്ളം എന്നീ സൂപ്പര്‍ഹിറ്റുകള്‍ക്ക് ശേഷം പ്രജേഷ് സെന്നും ജയസൂര്യയും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണിത്.

ഒരു സിനിമ കാണുമ്പോള്‍ അതിലെ കഥാപാത്രങ്ങള്‍ നമുക്ക് പരിചിതരാണെന്ന് തോന്നുമ്പോഴാണ്, അത് വിജയിക്കുന്നത്. മേരി ആവാസ് സുനോയിലെ ആര്‍.ജെ ശങ്കറും പോസിറ്റീവ് എനര്‍ജി നിറക്കുന്ന ഒരാളാണ്. പ്രിയ പ്രേക്ഷകര്‍ക്ക് ഇഷ്ടമാകുമെന്നാണ് പ്രതീക്ഷയോടെ ഫസ്റ്റ് ലുക്ക് പുറത്തു വിടുകയാണ്. മഞ്ജു വാര്യരുമൊത്ത് ആദ്യമായാണ് അഭിനയിക്കുന്നത്. ശിവദയും പ്രധാന വേഷത്തില്‍ ഒപ്പം ഉണ്ട്. ക്യാപ്റ്റനും വെള്ളത്തിനും ശേഷം പ്രിയപ്പെട്ട പ്രജേഷാണ് തിരക്കഥയും സംവിധാനവും. വലിയ പ്രതീക്ഷകളാണ് ഉള്ളത്. കൂടെയുണ്ടാവണം. എന്ന കുറിപ്പോടെയാണ് ജയസൂര്യ ചിത്രത്തിന്റെ പോസ്റ്റര്‍ പങ്കുവെച്ചിട്ടുളളത്.

യൂണിവേഴ്‌സല്‍ സിനിമയുടെ ബാനറില്‍ ബി.രാകേഷാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.ശിവദയും പ്രധാനവേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ ജോണി ആന്റണി, ഗൗതമി നായര്‍, സോഹന്‍ സീനുലാല്‍, സുധീര്‍ കരമന,ജി.സുരേഷ് കുമാര്‍, ദേവി അജിത്, മിഥുന്‍.എ.ഇ എന്നിവരും അഭിനയിച്ചിരിക്കുന്നു.പ്രമുഖ സംവിധായകരായ ശ്യാമപ്രസാദും ഷാജി കൈലാസും അതിഥി താരങ്ങളാണ്. ഛായാഗ്രഹണം വിനോദ് ഇല്ലംപള്ളി.

ജയസൂര്യ നായകനായെത്തിയ വെളളമാണ് അടുത്തിടെ പുറത്തിറങ്ങിയ ജയസൂര്യ ചിത്രം.പ്രജേഷ് സെന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത് 2021-ല്‍ പുറത്തിറങ്ങിയ ഇന്ത്യന്‍ മലയാളം ഭാഷ ചലച്ചിത്രമാണ് വെള്ളം.ജയസൂര്യയെ കൂടാതെ സംയുക്ത മേനോന്‍, ശ്രീലക്ഷ്മി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങള്‍.