ഒരു കനേഡിയന്‍ ഡയറി ഏറ്റെടുത്ത് ഇളയദളപതി ഫാന്‍സ്

തിരുവനന്തപുരം: ഒരു കൂട്ടം പുതുമുഖങ്ങളെ അണിനിരത്തി നവാഗതയായ സീമ ശ്രീകുമാര്‍ സംവിധാനം നിര്‍വഹിച്ച ഒരു കനേഡിയന്‍ ഡയറി ഏറ്റെടുത്ത് വിജയ് ആരാധകര്‍. ഡിസംബര്‍ 10ന് തീയ്യറ്റര്‍ റിലീസായി പ്രേക്ഷരിലേക്ക് എത്തുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും സീമ ശ്രീകുമാര്‍ തന്നെയാണ് നിര്‍വഹിച്ചിരിക്കുന്നത്. വിജയ് മക്കള്‍ ഇയക്കത്തിന്റെ കാനഡ വിങ്ങിന്റെ പ്രസിഡന്റ് കൂടിയായ സീമയുടെ മലയാള സിനിമയിലേക്കുള്ള ചുവടുവെയ്പ്പ് ആഘോഷമാക്കുകയാണ് ഇളയദളപതി ഫാന്‍സ്.

80 ശതമാനത്തോളം കാനഡയില്‍ തന്നെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ആദ്യത്തെ മലയാള സിനിമയായ ഒരു കാനേഡിയന്‍ ഡയറിയില്‍ -25ത്ഥസി താപനിലയില്‍ പോലും ചിത്രീകരിച്ചിട്ടുള്ള രംഗങ്ങളുമുണ്ട്. ചിത്രത്തില്‍ പോള്‍ പൗലോസ്, സിമ്രാന്‍, പൂജ മരിയ സെബാസ്റ്റ്യന്‍ തുടങ്ങിയവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കാനഡയുടെ ദൃശ്യഭംഗി ചോര്‍ന്നു പോകാതെ ഒരു റൊമാന്റിക് സൈക്കോ ത്രില്ലര്‍ മൂഡിലാണ് ചിത്രം സഞ്ചരിക്കുന്നത്.

ചിത്രത്തിന്റെ റീലീസിനോട് അനുബന്ധിച്ചു നിരവധി സാമൂഹിക പ്രതിബദ്ധതയുള്ള പരിപാടികളാണ് വിജയ് ആരാധകര്‍ ക്രമീകരിച്ചിട്ടുള്ളത്. തിരുവനന്തപുരം വിജയ് ഫാന്‍സ് കൂട്ടായ്മ നേരത്തെ സംഘടിപ്പിച്ച രക്തദാന ക്യാമ്പില്‍ സീമ ശ്രീകുമാറും പങ്കാളിയായിരുന്നു. കടുത്ത വിജയ് ആരാധികയായ സീമ ശ്രീകുമാറിന് എല്ലാവിധ പിന്തുണയുമായി ഒപ്പം നില്‍ക്കുകയാണ് ഇവര്‍. ശ്രീം പ്രൊഡക്ഷന്റെ ബാനറില്‍ എം.വി ശ്രീകുമാറാണ് ചിത്രത്തിന്റെ ഛായാഗ്രഹണവും നിര്‍മ്മാണവും നിര്‍വ്വഹിച്ചിരിക്കുന്നത്. കൊറോണയുടെ പശ്ചാതലത്തിലാണ് ചിത്രത്തിന്റെ റിലീസ് സംബന്ധിച്ച കാര്യങ്ങള്‍ നീങ്ങിപോയത്. കാനഡയുടെ പശ്ചാതലത്തിലൊരുങ്ങുന്ന ചിത്രമെന്നത് തന്നെയാണ് ഒരു കനേഡിയന്‍ ഡയറിയുടെ പ്രത്യേകത. നിരവധി പുതുമുഖതാരങ്ങളേയും ചിത്രത്തിലൂടെ സംവിധായിക അവതരിപ്പിക്കുന്നുണ്ട്. റൊമാന്റിക്ക് സൈക്കോ ത്രില്ലര്‍ ആണെന്നതും പ്രേക്ഷകരെ ചിത്രത്തിലേക്ക് ആകര്‍ഷിക്കുന്ന ഘടകങ്ങളാണ്. തിയേറ്റര്‍ ലിസ്റ്റ് അണിയറ പ്രവര്‍ത്തകര്‍ ഉടന്‍ പുറത്ത് വിടും.