കൊവിഡ് വ്യാപനം മൂലം തീയറ്ററുകള്‍ അടച്ചപ്പോള്‍ സിനിമകള്‍ പലതും ഒടിടി പ്ലാറ്റ്‌ഫോമിനെ ആശ്രയിക്കേണ്ടി വന്നു.സീ ഫൈവില്‍ വിഷു ദിനത്തില്‍ റിലീസ് ചെയ്ത ചിത്രാമാണ് ഓപ്പറേഷന്‍ ജാവ.തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത ഓപ്പറേഷന്‍ ജാവയെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ്. അടുത്തിടെ കണ്ടതില്‍ വെച്ച് ഏറ്റവും മികച്ച സിനിമയാണ് ഓപ്പറേഷന്‍ ജാവയെന്നും സംവിധായകന്‍ എഴുത്തുകാരന്‍ എന്ന നിലയില്‍ തരുണ്‍ മൂര്‍ത്തി അദ്ദേഹത്തിന്റെ ജോലി മനോഹരമായി ചെയ്തെന്നും റോഷന്‍ ആന്‍ഡ്രൂസ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
റോഷന്‍ ആന്‍ഡ്രൂസിന്റെ കുറിപ്പിന്റെ പൂര്‍ണ്ണ രൂപം,
അടുത്തിടെ കണ്ടതില്‍ വെച്ച് ഏറ്റവും നല്ല സിനിമ. സിനിമയുടെ ഭാഗമായ ഓരോരുത്തര്‍ക്കും അഭിനന്ദനങ്ങള്‍. സംവിധായകന്‍ എഴുത്തുകാരന്‍ എന്ന നിലയില്‍ തരുണ്‍ മനോഹരമായി അദ്ദേഹത്തിന്റെ ജോലി ചെയ്തു. എന്റെ അടുത്ത സുഹൃത്ത് ബിനു പപ്പുവും മറ്റ് അഭിനേതാക്കളും മനോഹരമായി അഭിനയിച്ചു. ഇതൊരു പുതിയ അനുഭവമായിരുന്നു. സ്‌നേഹത്തോടെയും ബഹുമാനത്തോടെയും.
തീയറ്ററില്‍ മികച്ച പ്രേക്ഷക പ്രതികരണം നേടിയ ചിത്രമായിരുന്നു ഓപ്പറേഷന്‍ ജാവ. ഷൈന്‍ ടോം ചാക്കോ, ബാലു വര്‍ഗീസ്,ലുക്ക്മാന്‍,ബിനു പപ്പു,ഇര്‍ഷാദ് അലി, പ്രശാന്ത് അലക്സാണ്ടര്‍, ദീപക് വിജയന്‍,പി ബാലചന്ദ്രന്‍, ധന്യ അനന്യ,മമിത ബൈജു, മാത്യൂസ് തോമസ് ,വിനായകന്‍, എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമാണ് ഓപ്പറേഷന്‍ ജാവ. കേരളത്തിലും തമിഴ്നാട്ടിലും നടന്ന സുപ്രധാനമായ പല കേസുകളെയും അടിസ്ഥാനമാക്കി ഒരു വര്‍ഷക്കാലത്തോളം നീണ്ട റിസേര്‍ച്ചകള്‍ക്കൊടുവിലാണ് ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയാക്കിയത്.കേരള പോലീസിന്‍റെ കുറ്റാന്വേഷണ രീതികളെ മികച്ച രീതിയിൽആവിഷ്കരിക്കുന്നതു കൂടിയാണ് ചിത്രം. ഛായാഗ്രഹണം ഫായിസ് സിദ്ദിഖാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. സംഗീതം ജെയ്ക്സ് ബിജോയ് ആണ്.