ആദ്യ പോസ്റ്ററിന്റെ തന്നെ വ്യത്യസ്ഥമായ മട്ടും ഭാവവും കൊണ്ട് ഏറെ ശ്രദ്ധ നേടിയിരിക്കുകയാണ് നവാഗതനായ ശ്രീജിത്ത് പണിക്കര്‍ സംവിധാനം ചെയ്യുന്ന ഓഹ എന്ന ചിത്രം. പോര്‍ച്ചുഗീസ് ബ്ലാക്ക് മാജിക്കിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ വ്യത്യസ്ഥ പോസ്റ്റര്‍ ഒരൊന്നന്നര റൊമാന്റിക് സൈക്കോ ത്രില്ലറിന്റെ പ്രതീക്ഷയാണ് പ്രേക്ഷകന് നല്‍കുന്നത്. ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്ന ആര്‍. സൂര്യലക്ഷ്മിയാണ് പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ചെറി, സന്തു ഭായ്, ജയിന്‍ അങ്കമാലി, സുനിത്ത്, മാസ്റ്റര്‍ ദേവനാരായണന്‍, കെ.എസ്. സ്മിത എന്നിവരാണ് മറ്റ് താരങ്ങള്‍. ചിത്രം ഈ മാസം തീയേറ്ററുകളില്‍ എത്തും.
സ്വസ്തിക് ക്രിയേഷന്‍സിന്റെ ബാനറില്‍ അനില കെ.എം. നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സോനു വര്‍ഗീസ് നിര്‍വഹിക്കുന്നു. ജ്യോതിഷ് ടി. കാശിയുടെ വരികള്‍ക്ക് അജീഷ് ആന്റോ സംഗീതം പകരുന്നു. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-നിജില്‍ ദിവാകരന്‍, എക്സിക്യുട്ടീവ് പ്രൊഡ്യൂസര്‍-നിജോ എം.ജെ., പശ്ചാത്തലസംഗീതം- സുമേഷ് സോമസുന്ദര്‍, വാര്‍ത്താപ്രചാരണം എ.എസ്. ദിനേശ്.