5.02 മാത്രം ടിആർപി; ടെലിവിഷൻ പ്രീമിയറിലും രക്ഷപെടാതെ ശങ്കറിന്റെ ‘ഗെയിം ചെയ്ഞ്ചർ’

','

' ); } ?>

രാംചരണിനെ നായകനായി, പ്രശസ്ത സംവിധായകൻ ഷങ്കർ സംവിധാനം ചെയ്ത പൊളിറ്റിക്കൽ ആക്ഷൻ ത്രില്ലർ ‘ഗെയിം ചെയ്ഞ്ചർ’ വലിയ പ്രതീക്ഷകളോടെയാണ് ജനുവരി 10-ന് പൊങ്കൽ റിലീസായി തിയേറ്ററുകളിലെത്തിയത്. ഏകദേശം 450 കോടി ബഡ്ജറ്റിൽ നിർമ്മിച്ച ചിത്രത്തിന് തിയേറ്ററിൽ നിന്ന് വലിയ തോതിലുള്ള നിരാശയായിരുന്നു പ്രതിഫലം. മോശം റിവ്യൂകളും സെൻസിറ്റീവ് വിഷയങ്ങളെ സമീപിക്കുന്ന രീതിയിലുള്ള വിമർശനങ്ങളുമാണ് ചിത്രത്തെ ബാധിച്ചത്.

ഓടിടി റിലീസിലും വലിയ പ്രഭാവം ചെലുത്താനാകാതെ വന്ന ഈ ചിത്രം അടുത്തിടെ സീ തെലുങ്ക് ചാനലിൽ പ്രീമിയർ ചെയ്തപ്പോൾ, ടെലിവിഷൻ റേറ്റിംഗിലും വലിയ പരാജയമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കണക്കുകൾ പ്രകാരം 5.02 ടിആർപി മാത്രമാണ് ചിത്രത്തിന് ലഭിച്ചത്. ട്രേഡ് അനലിസ്റ്റുകൾ ഇത് വളരെ മോശം റേറ്റിംഗാണെന്ന് വിലയിരുത്തുന്നു.ചിത്രത്തിന് നേരത്തെ തന്നെ തിയേറ്ററിൽ ലഭിച്ച നെഗറ്റീവ് പ്രതികരണവും, ഐപിഎൽ മത്സരങ്ങളുടെ കാലഘട്ടത്തിൽ പ്രീമിയർ ചെയ്തതുമാണ് ടിആർപിയിൽ വലിയ ഇടിവ് വരുത്തിയതെന്നാണ് കണക്കുകൂട്ടൽ. ‘പുഷ്പ 2: ദി റൂൾ’, ‘ഗുണ്ടുർ കാരം’, ‘കൽക്കി 2898 എ.ഡി’ തുടങ്ങിയ ചിത്രങ്ങളേക്കാൾ പിറകിലുള്ള റേറ്റിംഗാണ് ‘ഗെയിം ചെയ്ഞ്ചർ’ സ്വന്തമാക്കിയത്.

കേരളത്തിലും ചിത്രം വലിയ തോതിൽ തകർച്ച നേരിട്ടു. ഒരു ഷങ്കർ ചിത്രത്തിന് കേരളത്തിൽ ലഭിച്ച ഏറ്റവും കുറവ് കളക്ഷൻ ആയാണ് ഈ ചിത്രം ശ്രദ്ധേയമായത് – വെറും 80 ലക്ഷം രൂപ മാത്രമാണ് ലഭിച്ചത്.കിയാര അദ്വാനി നായികയായി എത്തിയ ചിത്രത്തിൽ അഞ്ജലി, എസ്. ജെ. സൂര്യ, സമുദ്രക്കനി, നവീൻ ചന്ദ്ര, സുനിൽ, ശ്രീകാന്ത്, ജയറാം തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു . ദിൽ രാജുവിന്റെ ശ്രീ വെങ്കടേശ്വര ക്രിയേഷൻസ് ആണ് ചിത്രം നിർമ്മിച്ചത്.