വണ്‍ നെറ്റ്ഫ്‌ളിക്‌സില്‍ നാളെ മുതല്‍

','

' ); } ?>

മമ്മൂട്ടി നായകനായെത്തിയ വണ്‍ നെറ്റ്‌നെറ്റ്ഫ്‌ളിക്‌സില്‍ എത്തുന്നു. ഏപ്രില്‍ 27 മുതല്‍ ചിത്രമെത്തും. മമ്മൂട്ടിയെ നായകനാക്കി സന്തോഷ് വിശ്വനാഥന്‍ സംവിധാനം ചെയ്ത് പ്രദര്‍ശനത്തിയ ഒരു മലയാളഭാഷ രാഷ്ട്രീയ ത്രില്ലര്‍ ചലച്ചിത്രമാണ് വണ്‍. മമ്മൂട്ടി നായകനാകുന്ന ഈ ചിത്രത്തില്‍ അദ്ദേഹം കേരള മുഖ്യമന്ത്രിയായി ആണ് അഭിനയിച്ചത്.

ഈ ചിത്രത്തിലെ മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേര് കടയ്ക്കല്‍ ചന്ദ്രന്‍ എന്നാണ്. പ്രേക്ഷകര്‍ തിയേറ്ററില്‍ സ്വീകരിച്ച ചിത്രം കോവിഡ് രൂക്ഷമായ പശ്ചാതലത്തിലാണ് നെറ്റ്‌നെറ്റ്ഫ്‌ളിക്‌സില്‍ എത്തുന്നത്. നിമിഷ സജയന്‍,മുരളി ഗോപി,രഞ്ജിത്ത്,ജോജു ജോര്‍ജ്,മധു,സലീം കുമാര്‍ തുടങ്ങിയവര്‍ ഈ ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. തങ്ങള്‍ വോട്ട് ചെയ്തു ജയിപ്പിച്ചു വിട്ട് അധികാര കസേരയിലെത്തുന്ന ജനപ്രതിനിധികളും സര്‍ക്കാരും അധികാര ദുര്‍വിനിയോഗം നടത്തിയാല്‍ അവരെ അപ്പോള്‍തന്നെ തിരുത്തണമെന്ന് ചിന്തിച്ചവരുണ്ടോ?. പക്ഷേ നമുക്ക് അത്തരത്തില്‍ ഒരു തിരുത്തിനുള്ള അവസരം ലഭിക്കുന്നത് അഞ്ചു വര്‍ഷത്തിലൊരിക്കല്‍ മാത്രമാണ്. ഈയൊരു വ്യവസ്ഥയില്‍ നിന്നുള്ള മാറ്റമാണ് ‘വണ്‍’ എന്ന മമ്മൂട്ടി ചിത്രം ചര്‍ച്ച ചെയ്യുന്നത്.

മമ്മൂട്ടി മുന്‍പ് ആന്ധ്ര മുന്‍ മുഖ്യമന്ത്രി വൈ എസ് ആറിന്റെ വേഷത്തില്‍ എത്തിയ യാത്ര എന്ന സിനിമ ഏറെ ശ്രദ്ധേയമായിരുന്നു. ഇതിന് പിന്നാലെയാണ് കേരള മുഖ്യമന്ത്രിയായും മമ്മൂട്ടി എത്തിയത്. ബോബി-സഞ്ജയ് ആണ് ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ഇച്ചായിസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ശ്രീലക്ഷ്മി.ആര്‍ നിര്‍മ്മിച്ച ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചത് വൈദി സോമസുന്ദരമാണ്. ഗോപി സുന്ദര്‍ ഈ ചിത്രത്തിന്റെ സംഗീത സംവിധാനം കൈകാര്യം ചെയ്തു. മെഗാ മീഡിയ ഈ ചിത്രം തിയേറ്ററുകളില്‍ വിതരണത്തിന് എത്തിച്ചു. ഈ ചിത്രം ആദ്യം 2020 മെയ് 22 ന് റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരുന്നു.എന്നാല്‍ കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ ചിത്രത്തിന്റെ റിലീസ് മാറ്റി വെക്കുകയായിരുന്നു.