തെലുങ്ക് ‘ദൃശ്യം 2’തുടങ്ങി

മോഹന്‍ലാല്‍ ജീത്തു ജോസഫ് ചിത്രം ദൃശ്യം 2 ന്റെ തെലുങ്ക് റീമേയ്ക്കിന് തുടക്കമായി. ഹൈദരാബാദ് രാമനായിഡു സ്റ്റുഡിയോസില്‍ നടന്ന പൂജാ ചടങ്ങില്‍ ജീത്തു ജോസഫ്, ചിത്രത്തില്‍ നായകനാവുന്ന വെങ്കടേഷ്, ഛായാഗ്രാഹകന്‍ സതീഷ് കുറുപ്പ്, റാണ ദഗ്ഗുബാട്ടി തുടങ്ങിയവര്‍ പങ്കെടുത്തു. ചിത്രത്തിന്റെ ഷൂട്ടിംഗ് ഈ മാസം അഞ്ചിന് ഹൈദരാബാദില്‍ തുടങ്ങും.


‘ദൃശ്യം 2’ പുറത്തിറങ്ങിയതിന് പിന്നാലെ തന്നെയാണ് ചിത്രത്തിന്റെ തെലുങ്ക് പതിപ്പും ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടത്. മുതിര്‍ന്ന നടി ശ്രീപ്രിയയാണ് ദൃശ്യം ആദ്യ ഭാഗത്തിന്റെ തെലുങ്ക് റീമേക്ക് സംവിധാനം ചെയ്തത്. എന്നാല്‍ രണ്ടാം ഭാഗം ഒരുക്കുന്നത് ജീത്തു ജോസഫ് തന്നെയാണ്.