ആരാധകര്‍ക്ക് പിറന്നാള്‍ സമ്മാനവുമായി മമ്മൂട്ടി, ‘വണ്‍’ ടീസര്‍

ആരാധകര്‍ക്ക് പിറന്നാള്‍ സമ്മാനം നല്‍കി മമ്മൂട്ടി നായകനായെത്തുന്ന ‘വണ്‍’ ചിത്രത്തിന്റെ ടീസര്‍ റിലീസ് ചെയ്തു.ഇച്ചായിസ് പ്രൊഡക്ഷന്‍ നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സന്തോഷ് വിശ്വനാഥനാണ്.ബോബി-സഞ്ജയ് ആണ് തിരക്കഥ ഒരുക്കുന്നത്. മമ്മൂട്ടി കേരള മുഖ്യമന്ത്രിയയാണ് ചിത്രത്തില്‍ വേഷമിടുന്നത്.

ജോജു ജോര്‍ജ്,രഞ്ജിത്ത്, സലിം കുമാര്‍, മുരളി ഗോപി, ബാലചന്ദ്ര മേനോന്‍,ശങ്കര്‍ രാമകൃഷ്ണന്‍, മാമുക്കോയ,അലന്‍സിയര്‍,സുരേഷ് കൃഷ്ണ,ഗായത്രി അരുണ്‍,രശ്മി ബോബന്‍ തുടങ്ങി നിരവധി താരങ്ങള്‍ അഭിനയിക്കുന്നു.