ഞാനി 15 ലക്ഷം പേരുടെ മാത്രം മുഖ്യമന്ത്രിയല്ല കേരളത്തിലെ മൂന്നരകോടി ജനങ്ങളുടേയും മുഖ്യമന്ത്രിയാണ് …വണ്‍ ഒഫീഷ്യല്‍ ട്രെയിലര്‍

','

' ); } ?>

മമ്മൂട്ടി കേരള മുഖ്യമന്ത്രിയായി അഭിനയിക്കുന്ന ചിത്രം വണ്ണിന്റെ ഒഫീഷ്യല്‍ ട്രെയിലര്‍ പുറത്ത് വിട്ടു. ചിത്രം ഒരു മികച്ച പൊളിറ്റിക്കല്‍ ത്രില്ലര്‍ ആയിരിക്കുമെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന.രണ്ട് മിനിറ്റാണ് ട്രെയിലറിന്റെ ദൈര്‍ഘ്യം.

മമ്മൂട്ടി ആദ്യമായി മുഖ്യമന്ത്രി വേഷത്തില്‍ എത്തുന്ന മലയാളം ചിത്രമാണ് വണ്‍. സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്ത ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ല.

ചിത്രത്തിന്റെ തിരക്കഥ ബോബി സഞ്ജയ്യാണ് നിര്‍വഹിച്ചത്. കടക്കല്‍ ചന്ദ്രന്‍ എന്നാണ് ചിത്രത്തിലെ മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേര്. മുരളി ഗോപി, ജോജു ജോര്‍ജ്, നിമിഷ സജയന്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങള്‍. ഗോപി സുന്ദര്‍ സംഗീത സംവിധാനം ചെയ്ത ചിത്രത്തിന്റെ ഛായാഗ്രഹണം വൈദി സോമസുന്ദരമാണ് നിര്‍വ്വഹിച്ചത്.