ഹോളിവുഡ് താരങ്ങളായ ലിയനാര്‍ഡോ ഡികാപ്രിയോയും ബ്രാഡ് പിറ്റും ഒന്നിക്കുന്ന വണ്‍സ് അപ് ഓണ്‍ എ ടൈം ഇന്‍ ഹോളിവുഡ് എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയ്‌ലര്‍ പുറത്തിറങ്ങി. ഏറെ കാത്തിരിപ്പിന് ശേഷം ചിത്രം തിയേറ്ററുകളെത്തുന്നത് കാത്തിരിക്കുകയാണ് ഇരുവരുടെയും ആരാധകര്‍. അതിനിടയിലാണ് ചിത്രത്തിന്റെ ട്രെയിലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്.
ബോളിവുഡ് സിനിമകളിലേക്കുള്ള ഒരു നടന്റെ രസകരമായ യാത്രയെ ഒരു സുഹൃദ് ബന്ധത്തിന്റെ നിഴലിലൂടെ അവതരിപ്പിക്കുകയാണ് ചിത്രമെന്ന് ട്രെയ്‌ലര്‍ പറയുന്നു.
ഒരു മിനിട്ട് നാല്‍പ്പത്തിയഞ്ച് സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ട്രെയിലറിന്റെ പലരംഗങ്ങളും ചിത്രീകരിച്ചിരിക്കുന്നത് ബ്ലാക്ക് ആന്‍ഡ് വൈറ്റ് നിറങ്ങളിലാണ്.
ഹോളിവുഡില്‍ മാത്രമല്ല ഇങ്ങ് മലയാളക്കരയിലും പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മലയാളികളുടെയും ഇഷ്ടതാരങ്ങളായ ലിയോനാര്‍ഡോ ഡികാപ്രിയോയും ബ്രാഡ്പിറ്റും ഒന്നിക്കുന്നുവെന്നതാണ് അതിന്റെ പ്രധാന കാരണം. ടറന്റീനോയാണ് ചിത്രം സംവിധാനം ചെയ്യുന്നതും ആരാധകരെ ആവേശത്തിലാക്കുന്നു. ടറന്റീനോയുടെ ഒമ്പതാമത്തെ ചിത്രം കൂടിയാണ് വണ്‍സ് അപ് ഓണ്‍ എ ടൈം ഇന്‍ ഹോളിവുഡ്.
ഒരു മിസ്റ്ററി ക്രൈം ഫിലിം ആയിട്ടാണ്‍ വണ്‍സ് അപ് ഓണ്‍ എ ടൈം ഹോളിവുഡ് ഒരുക്കിയിരിക്കുന്നത്. സിനിമയിലേക്ക് ചേക്കാറാന്‍ ശ്രമിക്കുന്ന ടെലിവിഷന്‍ താരമായ റിക്ക് ഡല്‍ടണ്‍ ആയിട്ടാണ് ഡികാപ്രിയോ അഭിനയിക്കുന്നത്. ആക്ഷന്‍ രംഗങ്ങളില്‍ റിക്കിന്റെ ഡ്യൂപ്പും ചിരകാല സുഹൃത്തുമായ ക്ലീഫ് ബൂത്ത് ആയി ആണ് ബ്രാഡ് പിറ്റ് അഭിനയിക്കുന്നത്. ഇരുവരുടെയും കഥാപാത്രങ്ങളുടെ കഥയാണ് ചിത്രം പറയുന്നതും. ജൂലൈ 26ന് ആണ് ചിത്രം റിലീസ് ചെയ്യുക.
ട്രെയ്‌ലര്‍ കാണാം..