മോദിയായി കിടിലന്‍ ഗെറ്റപ്പില്‍ വിവേക് ഒബ്‌റോയി, പി.എം നരേന്ദ്രമോദി ട്രെയിലര്‍ പുറത്തിറങ്ങി

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതകഥയെ ആസ്പദമാക്കി ഒരുക്കിയ പി.എം നരേന്ദ്ര മോദി എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തുവിട്ടു. വിവേക് ഒബ്‌റോയിയാണ് നരേന്ദ്രമോദിയുടെ വേഷത്തില്‍ എത്തുന്നത്. ബോമന്‍ ഇറാനി, ദര്‍ശന്‍ കുമാര്‍,സറീന വഹാബ്, മനോജ് ജോഷി, പ്രശാന്ത് നാരായണന്‍, ബര്‍ഖ ബിഷ്ട് സെന്‍ഗുപ്ത, അക്ഷത് ആര്‍ സലൂജ, അന്‍ജന്‍ ശ്രീവാസ്തവ്, രാജേന്ദ്ര ഗുപ്ത, യാതിന്‍ കാര്യേക്കര്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

അഹമ്മദാബാദിലാണ് ചിത്രത്തിന്റെ വലിയൊരു ഭാഗം ഷൂട്ട് ചെയ്തത്. ഗുജറാത്തിലെ വിവിധ പ്രദേശങ്ങളിലും ചിത്രത്തിന്റെ ലൊക്കേഷനുകളായിരുന്നു. ലെജന്റ് ഗ്ലോബല്‍ സ്റ്റുഡിയോയുടെ ബാനറില്‍ സുരേഷ് ഒബ്‌റോയി, സന്ദീപ് സിംഗ്, ആനന്ദ് പണ്ഡിറ്റ്, ആചാര്യ മനീഷ് എന്നിവരാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഭൂമി, സരബ്ജിത്ത്, മേരികോം തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനായ ഒമംഗ് കുമാറാണ് ചിത്രത്തിന്റെ സംവിധായകന്‍. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളില്‍ ഒരുക്കുന്ന ചിത്രം ഏപ്രില്‍ 5ന് തിയേറ്ററുകളിലെത്തും.