ചാന്‍സ് കൊടുത്തില്ലെങ്കില്‍ അധിക്ഷേപം…പ്രതികരണവുമായി ഒമര്‍ ലുലു

തന്നോട് അവസരം ചോദിച്ചെത്തുകയും പിന്നീട് ഇത് ലഭിച്ചില്ലെങ്കില്‍ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിക്കുകയും ചെയ്യുന്ന പ്രവണതയ്‌ക്കെതികെ പ്രതികരിച്ച് സംവിധായകന്‍ ഒമര്‍ലുലു. ഫെയ്‌സ്ബുക്കിലൂടെ സ്‌ക്രീന്‍ ഷോട്ട് സഹിതമാണ് ഒമര്‍ ലുലു പ്രതികരണവുമായെത്തിയത്. ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം താഴെ വായിക്കാം…

ഒരാള്‍ ചാന്‍സ് ചോദിക്കുന്നു. നോക്കാം എന്ന് നമ്മള്‍ പറയുന്നു. കൊടുത്തില്ലെങ്കില്‍ സമൂഹ മാധ്യമങ്ങളിലൂടെ നമ്മളെ തരംതാഴ്ത്തുന്ന കമ്മന്റ് ചെയ്യുക. ആദ്യമായിട്ടല്ല ഇദ്ദേഹം ഇത് ചെയ്യുന്നത് അത്‌കൊണ്ടാണ് ഇങ്ങനെ പരസ്യമായി പോസ്റ്റ് ചെയ്യുന്നത്.