എന്നെ തീര്‍ത്തുകളയും എന്ന് പറഞ്ഞ് ജോസേട്ടന്റെ ഭീഷണി

പി. ആര്‍ .ഒ സ്ഥാനത്ത് നിന്ന് സ്ഥിരം വര്‍ക്ക് കൊടുക്കുന്ന വാഴൂര്‍ ജോസേട്ടനെ മാറ്റി പുതിയ ഒരാള്‍ക്ക് അവസരം കൊടുത്തുവെന്ന് അറഖിയിച്ചതില്‍ തനിക്കെതിരം ഭീഷണിയെന്ന്‌സംവിധായകന്‍ ഒമര്‍ ലുലു( omar lulu  ). തന്നെ തീര്‍ത്തുകളയും എന്ന് പറഞ്ഞ് ജോസേട്ടന്റെ ഭീഷണി ഫോണ്‍ കോള്‍ വന്നുവെന്ന് ഒമര്‍ ലുലു( omar lulu )തന്നെയാണ് ഫേസ്ബുക്കിലൂടെ അറിയിച്ചത്. ഇതാണ് നിങ്ങള്‍ സ്വപ്നം കാണുന്ന സിനിമാ ഇന്റസ്ട്രി, ഞാന്‍ എന്ത് ചെയ്യണമെന്നും ഒമര്‍ ലുലു ചോദിക്കുന്നു. പോസ്റ്റിന്റെ പൂര്‍ണ്ണരൂപം താഴെ…

പി. ആര്‍ .ഒ സ്ഥാനത്ത് നിന്ന് ഞാന്‍ സ്ഥിരം വര്‍ക്ക് കൊടുക്കുന്ന വാഴൂര്‍ ജോസേട്ടനെ മാറ്റി പുതിയ ഒരാള്‍ക്ക് അവസരം കൊടുത്തു എന്ന് പോസ്റ്റ് ഇട്ടപ്പോഴേക്കും എന്നെ തീര്‍ത്തുകളയും എന്ന് പറഞ്ഞ് ജോസേട്ടന്റെ ഭീഷണി ഫോണ്‍ കോള്‍. ഇതാണ് നിങ്ങള്‍ സ്വപ്നം കാണുന്ന സിനിമാ ഇന്റസ്ട്രി, ഞാന്‍ എന്ത് ചെയ്യണം.

ആദ്യം ഒമര്‍ ലുലു( omar lulu )ഫേസ്ബുക്കിലിട്ട പോസ്റ്റ് താഴെ…

മലയാള സിനിമയില്‍ നമ്മള്‍ വര്‍ഷങ്ങളായി കാണുന്ന ഒരു പേരാണ് PRO: വാഴൂര്‍ ജോസ് ഒരു ചെറിയ മാറ്റത്തിനായി ജോസേട്ടന് ഞാന്‍ റെസ്റ്റ് കൊടുത്തു. പവര്‍സ്റ്റാറിന്റെയും നല്ല സമയത്തിന്റെയും PRO : ഒരു പുതിയ ചുള്ളനു അവസരം കൊടുത്തു Pratheesh Sekhar .
മോനെ പ്രതീഷേ നീയാണ് എന്റെ പ്രതീക്ഷ ????.

ബാബു ആന്റണി നായകനായെത്തുന്ന പവര്‍ സ്റ്റാറാണ് ഒമര്‍ ലുലുവിന്റെ പുറത്തിറങ്ങാനുള്ള ചിത്രം. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായിട്ടുണ്ട്. ബാബു ആന്റണി നായകനാകുന്ന ചിത്രം ആക്ഷന് പ്രാധാന്യം നല്‍കിയിട്ടുള്ളതാണ്. അതിന് ശേഷം നല്ല സമയം എന്ന ചിത്രവും ഒമര്‍ അനൗണ്‍സ് ചെയ്തിട്ടുണ്ട്. ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

മാർച്ച് 31ന് കണ്ണൂരിൽ വെച്ച് പവർ സ്റ്റാർ എന്ന സിനിമയുടെ സ്വിച്ച് ഓൺ കർമ്മം നടന്നിരുന്നു. വാഴൂർ ജോസ് ചടങ്ങിന്റെ തലേദിവസം വിളിച്ച് കർമ്മത്തിൽ താനും പങ്കെടുക്കുമെന്ന് പറഞ്ഞു. ആ സമയം ഞാൻ പ്രതീഷ് ശേഖർ എന്ന വ്യക്തിയ്ക്ക് വർക്ക് നൽകിയിരുന്നു. ഉടൻ ഞാൻ നിർമ്മാതാവ് സി എച്ച് മുഹമ്മദിനെ വിളിച്ചു. അദ്ദേഹത്തെ ജോസേട്ടൻ വിളിച്ച് വരാമെന്ന് പറയുകയായിരുന്നു അല്ലാതെ മുഹമ്മദിക്ക അദ്ദേഹത്തിന് വർക്ക് നൽകിയിരുന്നില്ല എന്ന് അറിഞ്ഞത്. വാഴൂർ ജോസ് ചില ഓൺലൈൻ മാധ്യമങ്ങളിൽ താനാണ് പിആർഒ എന്ന തരത്തിൽ വാർത്തകൾ നൽകുകയും ചെയ്തു. അത് അറിഞ്ഞ ശേഷം ഞാൻ ഫേസ്ബുക്കിൽ പിആർഒ പ്രതീഷ് ആണ് എന്ന് അറിയിച്ചു കൊണ്ടുള്ള പോസ്റ്റ് ഇടുകയും ചെയ്തു,’ ഒമർ ലുലു( omar lulu )പറയുന്നു.

AlsoRead: മലയാള സിനിമയില്‍ ‘അങ്കമാലി ഡയറീസ്’ എന്ന മെഗാഹിറ്റ് ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച് അഭിനയ ജീവിതത്തിന്റെ അഞ്ചാം വര്‍ഷം പിന്നിടുമ്പോള്‍ കരിയറില്‍ പുതിയ ഒരു തലത്തിലേക്ക് കൂടി പ്രയാണം