ഒമര്‍ ലുലു ബോളിവുഡില്‍ ചിത്രം സംവിധാനം ചെയ്യുന്നു. സംവിധായകന് തന്നെയാണ് ഫേസ്ബുക്കിലൂടെ ഈ കാര്യം അറിയിച്ചത്. ‘ഹാപ്പിവെഡ്ഡിംഗ്’ എന്ന ഒമര്‍ ലുലു ചിത്രം തന്നെയാണ് ഹിന്ദിയിലൊരുങ്ങുന്നത്. ‘ഒരു ബോളിവുഡ് ഡയറക്ടര്‍ ആവണം എന്ന എന്റെ വലിയ ഒരു സ്വപ്നം നടക്കാന്‍ പോവുന്നു.ഹാപ്പിവെഡ്ഡിംഗ് എന്ന എന്റെ സിനിമയുടെ തന്നെ റീമേക്ക് ആണ് ഞാന്‍ ആദ്യമായി സംവിധാനം ചെയ്യാന്‍ പോവുന്ന ഹിന്ദി സിനിമ. പ്രീപ്രൊഡക്ഷന് വര്‍ക്ക് സ്റ്റാര്‍ട്ട് ചെയ്തു ഈ വര്‍ഷം അവസാനം ഷൂട്ടിംഗ് തുടങ്ങാന്‍ ആണ് പ്ളാന്‍”. ഒമര്‍ലുലു ഫേസ്ബുക്കില്‍ കുറിച്ചു. ഒമര്‍ ലുലുവിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം താഴെ.
‘ഒരു ബോളിവുഡ് ഡയറക്ടർ ആവണം എന്ന എന്റെ വലിയ ഒരു സ്വപ്നം നടക്കാൻ പോവുന്നു. ഹാപ്പിവെഡ്ഡിംഗ് എന്ന എന്റെ സിനിമയുടെ തന്നെ റീമേക്ക് ആണ് ഞാന്‍ ആദ്യമായി സംവിധാനം ചെയ്യാന്‍ പോവുന്ന ഹിന്ദി സിനിമ പ്രീപ്രൊഡക്ഷൻ വർക്ക് സ്റ്റാർട്ട് ചെയ്തു ഈ വർഷം അവസാനം ഷൂട്ടിംഗ് തുടങ്ങാൻ ആണ് പ്ളാൻ. Cast & Crew Details ഫൈനൽ ആയിട്ട് പറയാം എല്ലായിപ്പോഴും ഒപ്പം നിന്ന ചങ്ക്സിനും ദൈവത്തിനും മാത്രം നന്ദി’.
ഒമര്‍ ലുലു സംവിധാനം ചെയ്ത് ഇറോസ് ഇന്റര്‍നാഷണല്‍ വിതരണം ചെയ്ത് 2016 ല്‍ പുറത്തിറങ്ങിയ ഇന്ത്യന്‍ മലയാള പ്രണയ കോമഡി ചിത്രമാണ് ഹാപ്പി വെഡ്ഡിംഗ്. സിജു വില്‍സണ്‍, ഷറഫുദ്ദീന്, സൗബിന് സാഹിര്‍, ജസ്റ്റിന് ജോണ്‍ എന്നിവരാണ് ഈ ചിത്രത്തില്‍ പ്രധാനവേഷങ്ങളില്‍ അഭിനയിച്ചിരിക്കുന്നത്. ഓസോണ്‍ പ്രൊഡക്ഷന്‍സ് ആണ് ഇത് നിര്‍മ്മിച്ചത്. ഒരു എഞ്ചിനീയറിംഗ് ബിരുദധാരി (വില്‍സണ്‍) അമ്മയുടെ നിര്‍ബന്ധപ്രകാരം വിവാഹം കഴിക്കാന്‍ തീരുമാനിക്കുമ്പോള്‍ ഉള്ള കഥ വിവരിച്ചുകൊണ്ടാണ് ചിത്രം ആരംഭിക്കുന്നത്. അരുണ്‍ മുരളീധരനാണ് ഈ ചിത്രത്തില്‍ സംഗീതം നല്‍കിയത്. രാജീവ് അലുങ്കലും ഹരിനാരായണനും ചേര്‍ന്നാണ് ഇതിന്ടെ വരികള്‍ രചിച്ചിരിക്കുന്നത്. ഈ ചിത്രത്തിന്റെ ഫോട്ടോഗ്രാഫി 2015 നവംബറില്‍ കൊച്ചിയില്‍ ആരംഭിച്ച് 2016 മാര്‍ച്ചില്‍ അവസാനിച്ചു. തൃശൂര്‍, ചാലകുടി എന്നിവയായിരുന്നു മറ്റ് ഷൂട്ടിംഗ് സ്ഥലങ്ങള്‍. ചിത്രത്തിന്റെ ചില ഭാഗങ്ങള്‍ തൃശൂരിലെ റോയല്‍ കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആന്‍ഡ് ടെക്നോളജിയില്‍ ചിത്രീകരിച്ചു. ചിത്രം 2016 മെയ് 20 ന് പുറത്തിറങ്ങി. വലിയ താരങ്ങളില്ലാതെയെത്തി വലിയ വാണിജ്യവിജയം നേടിയ ചിത്രമായിരുന്നു ഹാപ്പി വെഡിംഗ്.