‘ധമാക്ക’യുമായി ഒമര്‍ലുലു, ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു

ഒരു അഡാര്‍ ലവ്വിനു ശേഷം ഒമര്‍ലുലു സംവിധാനം ചെയ്യുന്ന ചിത്രം ‘ധമാക്ക’യുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. ചങ്ക്‌സ് എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന്റെ തുടര്‍ച്ചയായി അതേ ടീമിനെ അണിനിരത്തി ഒമര്‍ ലുലു ഒരുക്കുന്ന ചിത്രമാണിത്. ബാലുവര്‍ഗീസ്, ധര്‍മ്മജന്‍, ഗണപതി, വിശാഖ് നായര്‍, ഹണി റോസ് തുടങ്ങിയവര്‍ക്കൊപ്പം ഹരീഷ് കണാരനും പ്രധാന വേഷത്തില്‍ ധമാക്കയില്‍ ഉണ്ടാകും. തന്റെ മുന്‍ ചിത്രങ്ങളില്‍ നിന്നും വ്യത്യസ്തമായി ഈ ചിത്രത്തില്‍ കോളേജും സ്‌കൂളൂമൊന്നും ഇല്ലെന്നും ഫസ്റ്റ് ലുക്ക് പുറത്തുവിട്ടുകൊണ്ട് ഒമര്‍ ലുലു പറഞ്ഞിട്ടുണ്ട്. നൂറിന്‍ ഷെറിഫ് മുഖ്യ വേഷത്തില്‍ എത്തുന്ന ചിത്രം, ബാബു ആന്റണിയുടെ പവര്‍ സ്റ്റാര്‍ എന്നീ ചിത്രങ്ങളും ഒമര്‍ ലുലു നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ട്.