ഒമര്‍ലുലുവിന്റെ ഏറ്റവും പുതിയ ചിത്രമായ ധമാക്കയില്‍ അരുണ്‍ നായകനാകുന്നു. ഒമര്‍ ലുലു തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് നായകനെ പ്രഖ്യാപിച്ചത്. അരുണ്‍ നായകനാകുന്ന ആദ്യ ചിത്രം കൂടിയാണ് ധമാക്ക. ചിത്രത്തിനായി ചങ്ക്‌സ് ടീമിനെ കാസ്റ്റ് ചെയ്തിരുന്നെങ്കിലും പല സാഹചര്യങ്ങള്‍ കൊണ്ട് നടക്കാതെ പോയെന്നും ഒമര്‍ ലുലു പറയുന്നു. എംകെ നാസര്‍ നിര്‍മ്മിക്കുന്ന ചിത്രം ഒരു കളര്‍ഫുള്‍ കോമഡി പശ്ചാത്തലത്തിലാണ് ഒരുക്കുന്നത്.
ഒമര്‍ലുലുവിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
ധമാക്കയുടെ ഫസ്റ്റ് ലുക്ക് ഇറങ്ങിയത് മുതല്‍ പലരും ചോദിക്കുന്ന ചോദ്യമാണ് ആരാണ് പടത്തിലെ നായകന്‍ എന്നത് .20 വര്‍ഷം മുന്‍പ് ഒളിമ്പ്യന്‍ അന്തോണി ആദത്തിലൂടെ ബാലതാരമായി അരങ്ങേറ്റം കുറിച്ച് ,ടോണി ഐസക് എന്ന കഥാപാത്രമായി എല്ലാവരെയും വിസ്മയിപ്പിച്ച ‘അരുണ്‍ ‘ ആണ് ധമാക്കയിലെ നായകന്‍. പ്രൊജക്റ്റ് തുടങ്ങിയത് ചങ്ക്‌സ് ടീമിനെ cast ചെയ്തായിരുന്നെങ്കിലും പല കാരണങ്ങളും ,സാഹചര്യങ്ങളും കൊണ്ട് അത് നടക്കാതെ പോയി. ഒരു കളര്‍ഫുള്‍ കോമഡി എന്റെര്‍റ്റൈനെര്‍ ഒരുക്കുന്നതിനുള്ള അത്യാവശ്യം വലിയ ബഡ്ജറ്റ് ചിത്രത്തിന് ആവശ്യമായതുകൊണ്ട് , അത്രത്തോളം മൂല്യമുള്ള ഒരു താരമല്ല അരുണ്‍ എന്ന കാരണം കൊണ്ട് മുന്‍പ് നിശ്ചയിച്ചിരുന്ന പ്രൊഡ്യൂസര്‍ പിന്നീട് പിന്മാറുകയുണ്ടായി .ഇതിനു ശേഷം MK നാസര്‍ എന്ന പ്രൊഡ്യൂസര്‍ അരുണിനെ നായകനായി ധമാക്ക ചെയ്യാന്‍ സധൈര്യം മുന്നോട്ട് വന്നു ,അദ്ദേഹത്തിന് ഒരു വലിയ നന്ദി.
അരുണിന്റെ ഇത്രവര്‍ഷത്തെ അഭിനയ ജീവിതത്തില്‍ കൊച്ചുവേഷങ്ങള്‍ കുറച്ചൊക്കെ ചെയ്‌തെങ്കിലും ,ഈ കാലയളവില്‍ ഒരിക്കല്‍ പോലും ഒരു പ്രധാന നായകവേഷം ചെയ്യാനുള്ള അവസരം അരുണിനെ തേടി എത്തിയിട്ടില്ല .അഡാറ് ലവില്‍ അത്തരമൊരു പ്രധാന വേഷമായിരുന്നു നിശ്ചയിച്ചിരുന്നതെങ്കിലും ,പ്രതീക്ഷിക്കാതെ വന്ന ചില മാറ്റങ്ങള്‍ കൊണ്ട് ആ അവസരവും അരുണില്‍ നിന്ന് മാറിയകന്നുപോയി. ആ അവസരമാണ് ഒരു നിയോഗം പോലെ അരുണിന് ഇപ്പോള്‍ കിട്ടിയതെന്ന് ഞാന്‍ വിശ്വസിക്കുന്നു .ആ വിശ്വാസത്തോടൊപ്പം നിങ്ങളുടെ മനസ്സ് നിറഞ്ഞ സപ്പോര്‍ട്ട് കൂടെ ഉണ്ടാവണം .ധമാക്കയിലെ മറ്റു താരങ്ങള്‍ ആരൊക്കെയെന്നത് പിന്നീട് announce ചെയ്യുന്നതായിരിക്കും .