ചരിത്രം കുറിക്കാന്‍ അക്ഷയ് കുമാറിന്റെ മിഷന്‍ മംഗളെത്തുന്നു.. ട്രെയ്‌ലര്‍ കാണാം..

ഇന്ത്യയുടെ ചൊവ്വ പര്യവേഷണ ദൗത്യം പ്രമേയമാക്കുന്ന അക്ഷയ് കുമാര്‍ ചിത്രം മിഷന്‍ മംഗളിന്റെ ട്രെയ്ലര്‍ പുറത്തിറങ്ങി. ഈ വര്‍ഷം സ്വാതന്ത്ര്യദിനത്തില്‍ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം ഇന്ത്യയുടെ ഏറ്റവും അറിയപ്പെടുന്ന ഐഎസ്ആര്‍ഒ ഏജന്‌സിയുടെ പരിശ്രമങ്ങളെ ആസ്പദമാക്കിയാണ് തയ്യാറാക്കിയിരിക്കുന്നത്. വിദ്യാ ബാലന്‍ നായികയാകുന്ന ചിത്രത്തില്‍ പ്രധാന വേഷത്തില്‍ മലയാളി താരം നിത്യ മേനോനുമുണ്ട്. ജഗന്‍ ശക്തി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ തപ്സി, സോനാക്ഷി സിന്‍ഹ, കീര്‍ത്തി തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.

എന്റര്‍ടെയ്നര്‍ എന്നതിനൊപ്പം പ്രചോദനം നല്‍കുന്ന ഒരു ചിത്രം കൂടിയായിരിക്കും മിഷന്‍ മംഗള്‍ എന്ന് അക്ഷയ് കുമാര്‍ പറയുന്നു. ഇന്ത്യയുടെ അതുല്യമായ യഥാര്‍ത്ഥ ചൊവ്വാ ദൗത്യത്തിന്റെ കഥ പുതു തലമുറയെ അറിയിക്കാന്‍ ചിത്രം സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫോക്സ്റ്റാര്‍ ഹിന്ദിയാണ് ചിത്രം നിര്‍മിക്കുന്നത്.