കാളിദാസ് നായകനാകുന്ന ‘ബാക്ക് പാക്കേഴ്സ്’ ചിത്രത്തിലെ ഗാനം പുറത്തിറങ്ങി

കാളിദാസ് ജയറാം നായകനായി എത്തുന്ന ‘ബാക്ക് പാക്കേഴ്സ് ‘എന്ന ചിത്രത്തിലെ ഗാനം പുറത്തിറങ്ങി.ഓമനത്തിങ്കള്‍ കിടവോ എന്ന ഗാനമാണ് പുറത്തെത്തിയത്.മില്ലേനിയം ഒഡിയോസിലൂടെ ചിത്രത്തിലെ ഗാനം പുറത്തു വിട്ടത്.ജയരാജ് ആണ് ചിത്രത്തിന്റെ സംവിധാനം.

മലയാളികള്‍ എന്നും ഹൃദയത്തിലേറ്റുന്ന താരാട്ടുപാട്ടാണ് ഓമനത്തിങ്കള്‍ കിടവോ… എന്നത്. ഇരയിമ്മന്‍ തമ്പിയുടെ വരികള്‍ക്ക് മ്യൂസിക് അറേഞ്ച്മെന്റ് നിര്‍വഹിച്ചിരിക്കുന്നത് സച്ചിന്‍ ശങ്കര്‍ മന്നത്ത് ആണ്. ബോംബെ ജയശ്രീ, രാഹുല്‍ വെള്ളാല്‍, സച്ചിന്‍ മന്നത്ത് എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.