ജോണ്‍ എബ്രഹാമിന്റെ ‘ഏക് വില്ലൻ റിട്ടേണ്‍സ്’ നെറ്റ്ഫ്ലിക്സില്‍, ഒടിടി റിലീസ് പ്രഖ്യാപിച്ചു

','

' ); } ?>

ജോണ്‍ എബ്രഹാം നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് ‘ഏക് വില്ലന്‍ റിട്ടേണ്‍സ്’. അര്‍ജുന്‍ കപൂറും പ്രധാന വേഷത്തില്‍ എത്തിയ ചിത്രം മൊഹിത് സുരി ആണ് സംവിധാനം ചെയ്തത്. ദിഷ പതാണിയും താര സുതാരിയയുമാണ് നായികമാര്‍. ‘ഏക് വില്ലന്‍ റിട്ടേണ്‍സി’ന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്.

നെറ്റ്ഫ്‌ലിക്‌സില്‍ ആയിരിക്കും ചിത്രത്തിന്റെ സ്ട്രീമിംഗ്. സെപ്തംബര്‍ ഒമ്പത് മുതലാണ് സ്ട്രീമിംഗ്. വികാസ് ശിവരാമന്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുക. ടി സീരീസും ബാലാജി മോഷന്‍ പിക്‌ചേഴ്‌സും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

ജോണ്‍ എബ്രഹാം നായകനാകുന്ന പുതിയ സിനിമയും പ്രഖ്യാപിച്ചിട്ടുണ്ട്. ‘100 പേര്‍സെന്റ്’ എന്നാണ് ജോണ്‍ എബ്രഹാം ചിത്രത്തിന്റെ പേര്. റിതേഷ് ദേശ്മുഖും ചിത്രത്തില്‍ പ്രധാനപ്പെട്ട ഒരു കഥാപാത്രമായി എത്തുന്നു. നോറ ഫതേഹി, ഷെഹനാസ് ഗില്‍ എ്‌നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായുണ്ട്. ഇന്ത്യന്‍ വിവാഹത്തിന്റെ പശ്ചാത്തലത്തിലാണ് മള്‍ട്ടി സ്റ്റാര്‍ ചിത്രമായിട്ടാണ് ‘100 പേര്‍സെന്റ്’ ഒരുങ്ങുക. അടുത്ത വര്‍ഷമാണ് ചിത്രം ചിത്രീകരണം തുടങ്ങുക. 2023 ദീപാവലി റിലീസായി ചിത്രം പ്രദര്‍ശനത്തിന് എത്തും. സാജിദ് ഖാന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

‘പത്താന്‍’ എന്ന ചിത്രമാണ് ഇനി ജോണ്‍ എബ്രഹാം അഭിനയിച്ചതില്‍ പുറത്തിറങ്ങാനുള്ളത്. ഷാരൂഖ് ഖാനാണ് ചിത്രത്തിലെ നായകന്‍. സിദ്ധാര്‍ഥ് ആനന്ദ് ആണ് ‘പത്താന്റെ’ സംവിധായകന്‍. ജോണ്‍ എബ്രഹാമിന്റെ ഫസ്റ്റ് ലുക്ക് ചിത്രത്തിലേതായി അടുത്തിടെ പുറത്തുവിട്ടിരിരുന്നു. ‘പത്താ’ന്റെ റിലീസ് പ്രഖ്യാപിച്ച് ടീസര്‍ നേരത്തെ പുറത്തുവിട്ടിരുന്നു. ദീപിക പദുക്കോണും ജോണ്‍ എബ്രഹാമും ‘പത്താനെ’ പരിചയപ്പെടുത്തുന്നതായിരുന്നു ടീസര്‍. സ്വന്തം രാജ്യത്തെ സംരക്ഷിക്കുക എന്നതാണ് അയാളുടെ ലക്ഷ്യമെന്ന് ഇരുവരും പറയുമ്പോള്‍ മുഖം വ്യക്തമാക്കാതെ ഷാരൂഖ് ഖാന്‍ നടന്നു വരുന്നത് ടീസറില്‍ കാണാമായിരുന്നു. ‘അല്‍പ്പം വൈകിയെന്ന് അറിയാം. എന്നാലും തീയതി ഓര്‍ത്തുവെച്ചോളൂ. 2023 ജനുവരി 25ന് തിയേറ്ററുകളില്‍ കാണാം’, എന്നായിരുന്നു ടീസര്‍ പങ്കുവച്ച് ഷാരൂഖ് ഖാന്‍ കുറിച്ചത്.