ദിലീപിന്റെ നായികയായി തമന്ന മലയാളത്തില്‍; പൂജ വീഡിയോ…

ദിലീപ് -അരുണ്‍ ഗോപി ടീം വീണ്ടും ഒന്നിക്കുന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ പൂജ നടന്നു. കൊട്ടാരക്കര ഗണപതി ക്ഷേത്രത്തില്‍ വച്ചായിരുന്നു ചടങ്ങുകള്‍. നായിക തമന്ന അടക്കമുള്ള താരങ്ങള്‍ പൂജയില്‍ പങ്കെടുത്തു.

രാമലീലയ്ക്കു ശേഷം അരുണ്‍ ഗോപിയും ദിലീപും വീണ്ടും ഒന്നിക്കുന്ന സിനിമയാണിത്. മാസ് ചിത്രങ്ങളുടെ തിരക്കഥാകൃത്ത് ഉദയകൃഷ്ണയാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. ദിലീപിന്റെ147-ാമത്തെ സിനിമയ്ക്കാണ് തുടക്കമായത്. അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത് നിര്‍മിക്കുന്നു.സിദ്ദിഖ്, ഉദയകൃഷ്ണ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.