നടനത്തിന്റെ ആള്‍രൂപമായി ഉണ്ണിയേട്ടന്‍

നടന്‍ ഒടുവില്‍ ഉണ്ണികൃഷ്ണന്റെ ചരമവാര്‍ഷികമാണിന്ന്. താരത്തെ ഓര്‍ക്കുകയാണ് നടനും സംവിധായകനുമായ മധുപാല്‍. ഒടുവില്‍ ഉണ്ണികൃഷ്ണന്‍ അവതരിപ്പിച്ച ദേവാസുരത്തിലെ കഥാപാത്രത്തിന്റെ മകനായി അഭിനയിക്കാന്‍ കഴിഞ്ഞകാര്യം മധുപാല്‍ കുറിപ്പിലൂടെ ഓര്‍മ്മിക്കുന്നു. കുറിപ്പിന്റെ പൂര്‍ണ്ണരൂപം താഴെ…

പ്രിയപ്പെട്ട ഉണ്ണിയേട്ടന്റെ ചരമ വാര്‍ഷികം
എന്റെ രണ്ടാമത്തെ സിനിമയായ വാര്‍ദ്ധക്യ പുരാണം മുതല്‍ അടുപ്പമുള്ള കലാകാരന്‍.സിനിമയില്‍ ഉണ്ണിയേട്ടന്‍ ചെയ്ത ദേവാസുരത്തിലെ കഥാപാത്രത്തിന്റെ മകനായി ഒരു തുടര്‍ച്ച പോലെ വന്ദേ ,മുകുന്ദ ഹരേ പാടി രാവണപ്രഭു എന്ന ചിത്രത്തിലഭിനയിക്കുവാനായി. സ്വാഭാവിക നടനത്തിന്റെ ആള്‍രൂപമായി ഇന്നും ഉണ്ണിയേട്ടന്‍ ഉണ്ട്. എന്നും ഈ മനുഷ്യന്‍ നമ്മുടെ കാഴ്ചയിലുണ്ട്.
പ്രണാമം