മലയാളികളുടെ ജനപ്രിയ കൂട്ടുകെട്ട് നിവിന്‍ പോളി, അജു വര്‍ഗ്ഗീസ് എന്നിവര്‍ക്കൊപ്പം സിജു വില്‍സനും, സൈജു കുറുപ്പും ഒന്നിക്കുന്ന റോഷന് ആന്‍ഡ്രൂസ് ചിത്രം ‘സാറ്റര്‍ഡേ നൈറ്റ്’ ഒഫീഷ്യല്‍ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി. അജിത്ത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത്ത് നിര്‍മ്മിക്കുന്ന ചിത്രം റോഷന് ആന്‍ഡ്രൂസാണ് സംവിധാനം ചെയ്യുന്നത്. ചരിത്രസിനിമയായ ‘കായംകുളം കൊച്ചുണ്ണി’ക്ക് ശേഷം റോഷന് ആന്‍ഡ്രൂസും നിവിന്‍ പോളിയും വീണ്ടുമൊന്നിക്കുന്ന ഈ ചിത്രത്തില്‍ പ്രതാപ് പോത്തന്, സാനിയ ഇയ്യപ്പന്‍, മാളവിക ശ്രീനാഥ്, ഗ്രെയ്സ് ആന്റണി, ശാരി, വിജയ് മേനോന്, അശ്വിന് മാത്യു എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
പുത്തന്‍ തലമുറയിലെ യുവാക്കളുടെ സൗഹൃദത്തിന്റെ കഥപറയുന്ന ഒരു ആഘോഷചിത്രമായിരിക്കും ‘സാറ്റര്‍ഡേ നൈറ്റ്’ സൂചന ചിത്രത്തിന്റെ പോസ്റ്റര്‍ നല്‍കുന്നുണ്ട്. പൂജാ റിലീസായി സെപ്തംബര്‍ അവസാനവാരം പുറത്തിറങ്ങുന്ന ഈ ബിഗ് ബഡ്ജറ്റ് കോമഡി എന്റര്‍ടൈനര്‍ ദുബായ്, ബാംഗ്ലൂര്‍, മൈസൂര്‍ എന്നിവിടങ്ങളിലായാണ് ചിത്രീകരിച്ചിരിക്കുന്നത്. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പുരോഗമിക്കുന്നു. സ്റ്റാന്‍ലിയും കൂട്ടരും വരുന്നു എന്നുപറഞ്ഞ് നിവിന്‍ പോളിയാണ് പോസ്റ്റര്‍ പങ്കുവെച്ചത്.
നിവിന്‍ പോളി നായകനായെത്തിയ മഹാവീര്യര്‍ ആണ് അടുത്തിടെ പുറത്തിറങ്ങിയ താരത്തിന്റെ ചിത്രം. ആസിഫ് അലി, നിവിന്‍ പോളി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത ചിത്രമാണ് മഹാവീര്യര്‍. എം മുകുന്ദന്റെതാണ് തിരക്കഥ. കന്നഡ നടി ഷാന്‍വി ശ്രീവാസ്തവാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. സിദ്ദിഖ്,വിജയ് മേനോന്, പദ്മരാജ് രതീഷ്, സുധീര്‍ പറവൂര്‍,മേജര്‍ രവി, മല്ലിക സുകുമാരന്ലാല്, ലാലു അലക്സ്, സുധീര്‍ കരമന, കൃഷ്ണ പ്രസാദ്, കലാഭവന്‍ പ്രജോദ്, ഷൈലജ പി അമ്പു, പ്രമോദ് വെളിയനാട് എന്നിവരാണ് മറ്റു അഭിനേതാക്കള്‍.കോടതിയിലെ നിയമ വ്യവഹാരങ്ങളുടെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രത്തില്‍ ടൈം ട്രാവലും ഫാന്റസിയുമൊക്കെ കടന്നുവരുന്നുണ്ട്.പോളി ജൂനിയറിന്റെ ബാനറില്‍ നിവിന്‍ പോളിയും ഇന്ത്യന്‍ മൂവി മേക്കേഴ്സിന്റെ ബാനറില്‍ ഷംനാസും.