
ഈസ്റ്റര്‍ ദിനത്തില്‍ പുതിയ ചിത്രം പ്രഖ്യാപിച്ച് നടന് നിവിന്‍ പോളി. ‘താരം’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വിനയ് ഗോവിന്ദ് ആണ്. കിളി പോയി, കോഹിനൂര്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം വിനയ് ഗോവിന്ദ് സംവിധാനം ചെയ്യുന്ന ചിത്രവുമാണ് താരം.
കിളി പോയി എന്ന സിനിമയുടെ സഹതിരക്കഥാകൃത്ത് കൂടിയായ വിവേക് രഞ്ജിത് ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. മലയാളത്തില്‍ മരക്കാര്‍, ലൂസിഫര്‍, തൊണ്ടിമുതലും ദൃക്സാക്ഷിയും, ഉണ്ട ഉള്‍പ്പെടെ നൂറിലധികം സിനിമകള്‍ക്ക് സബ് ടൈറ്റില്‍ തയ്യാറാക്കിയതും വിവേക് രഞ്ജിത്ത ആയിരുന്നു.
ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് പ്രദീഷ് എം വര്‍മയും സംഗീത സംവിധാനം രാഹുല്‍ രാജുമാണ്. ഹ്യൂമറും റൊമാന്സും നിറഞ്ഞ് ചിത്രമായിരിക്കും താരം.