ഷെയിന്‍ നിഗത്തിന്റെ ‘വെയില്‍’; ജൂണില്‍ റിലീസ്

ഷെയിന്‍ നിഗം കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന വെയിലിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ജൂണ്‍ 4നാണ് ചിത്രം തീയറ്ററില്‍ എത്തുന്നത്. നവാഗതനായ ശരത് മേനോനാണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും.ഗുഡ് വില്‍ എന്റര്‍ടെയിന്‍മെന്റ്സിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

ഷാസ് മുഹമ്മദാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. ചിത്രത്തില്‍ സുരാജ് വെഞ്ഞാറമ്മൂടും പ്രധാന വേഷം ചെയ്യുന്നുണ്ട്. പ്രവീണ്‍ പ്രഭാകര്‍ ആണ് എഡിറ്റിങ്ങ്. 2019ല്‍ പുറത്തിറങ്ങിയ വലിയപെരുന്നാളാണ് അവസാനമായി പുറത്തിറങ്ങിയ ഷെയിന്‍ നിഗം ചിത്രം.