‘വിജയങ്ങള്‍ വിളിച്ചു പറയാന്‍ അച്ഛന്‍ ഇല്ലെന്നത് സങ്കടമാണ്’; അച്ഛന്റെ ഓർമ്മകളിൽ വിതുമ്പി നിവിൻ പോളി

','

' ); } ?>

തന്റെ വലിയ വിജയങ്ങൾ കാണാൻ അച്ഛനില്ലാത്തതിന്റെ വേദന പങ്കുവെച്ച് നടൻ നിവിൻ പോളി. അമ്മയോടൊപ്പവും അച്ഛനോടൊപ്പവും പരമാവധി സമയം ചെലവഴിക്കാൻ സാധിക്കുന്നത് വലിയൊരു അനുഗ്രഹമാണെന്നും ആ അവസരം ഒരിക്കലും നഷ്ടപ്പെടുത്തരുതെന്നും താരം പറഞ്ഞു. ‘യേഴു കടൽ യേഴു മലൈ’ എന്ന പുതിയ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ബിഹൈൻഡ് വുഡ്സിന് നൽകിയ അഭിമുഖത്തിലാണ് നിവിൻ തന്റെ വ്യക്തിപരമായ നഷ്ടങ്ങളെക്കുറിച്ച് മനസ്സുതുറന്നത്.

തുടർച്ചയായ പരാജയങ്ങൾക്ക് ശേഷം ‘സർവ്വം മായ’യിലൂടെ നൂറുകോടി ക്ലബ്ബിലെത്തി ബോക്സ് ഓഫീസിൽ ശക്തമായ തിരിച്ചുവരവ് നടത്തിയ നിവിൻ പോളി, തൊട്ടുപിറകെ ഗിരീഷ് എഡിയുടെ സംവിധാനത്തിൽ മമിത ബൈജു നായികയായ ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ എന്ന ചിത്രത്തിലൂടെ മലയാളത്തിലെ ആദ്യ 300 കോടി ക്ലബ്ബ് ചിത്രമെന്ന റെക്കോർഡും സ്വന്തമാക്കിയിരുന്നു. സിനിമ കരിയറിലെ ഈ സുവർണ്ണനേട്ടങ്ങൾക്കിടയിലും ജീവിതത്തിൽ തനിക്ക് നഷ്ടപ്പെട്ട അച്ഛന്റെ ഓർമ്മകളാണ് താരത്തെ സങ്കടപ്പെടുത്തുന്നത്. വിജയം ആഘോഷിക്കുമ്പോൾ അത് പങ്കുവെക്കാനും വിളിച്ച് പറയാനും അച്ഛൻ കൂടെയില്ലല്ലോ എന്ന യാഥാർത്ഥ്യം തന്നെ വേദനിപ്പിക്കാറുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

”എപ്പോഴും. നമുക്ക് ഒരു വിജയം വരുമ്പോള്‍ വിളിച്ച് പറയാന്‍ ആളില്ലല്ലോ. ഞാന്‍ എപ്പോഴും സുഹൃത്തുക്കളോട് പറയും അച്ഛന്റേയും അമ്മയുടേയും കൂടെ പരമാവധി സമയം ചെലവിടണം എന്ന്. അതൊരു അനുഗ്രഹമാണെന്ന്. അത് വിട്ടു കളയരുത്. നമുക്ക് അത് ഇല്ല. അതിനാല്‍ അതറിയാം. അതിനാല്‍ അവരെ പോയി കാണണം, അവര്‍ക്കൊപ്പം സമയം ചെലവിടണം.” നിവിൻ പോളി പറഞ്ഞു.

നിവിൻ പോളിയുടേതായി റാം സംവിധാനം ചെയ്ത ‘യേഴു കടൽ യേഴു മലൈ’ ആണ് ഇനി റിലീസിനൊരുങ്ങുന്ന പ്രധാന ചിത്രം. സൂരിയും ചിത്രത്തിൽ മറ്റൊരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. തീയേറ്ററുകളിൽ വലിയ തരംഗം സൃഷ്ടിച്ച ‘ബെത്‌ലഹേം കുടുംബ യൂണിറ്റി’ന്റെ വൻ വിജയത്തിന് ശേഷം റിലീസ് ചെയ്യുന്ന ഈ ചിത്രത്തിനും വലിയ പ്രതീക്ഷകളാണ് ആരാധകരുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *