മഹാവീര്യര്‍ പൂര്‍ത്തിയായി

','

' ); } ?>

നിവിന്‍ പോളിയും ആസിഫ് അലിയും പ്രധാന കഥാപാത്രങ്ങളായെത്തുന്ന ചിത്രമായ മഹാവീര്യരുടെ ചിത്രീകരണം പൂര്‍ത്തിയായി.നിവിന്‍ പോളി തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ ചിത്രത്തിന്റെ പാക്കപ്പ് വിശേഷങ്ങള്‍ പങ്കുവെച്ചത്.

പോളി ജൂനിയര്‍ പിക്‌ചേഴ്‌സിന്റെയും ഇന്ത്യന്‍ മൂവി മേക്കേഴ്സിന്റെയും ബാനറില്‍ നിവിന്‍ പോളിയും ഷംനാസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.എബ്രിഡ് ഷൈനാണ് ചിത്രം സംവിധായകന്‍.എബ്രിഡ് ഷൈനും നിവിന്‍ പോളിയും ഒന്നിക്കുന്ന മൂന്നാത്തെ ചിത്രമാണ് ഇതെന്നെ പ്രത്യേകതയും സിനിമയ്ക്ക് ഉണ്ട്.എം മുകുന്ദന്റേതാണ് കഥ.ചിത്രത്തിന് വേണ്ടി ക്യാമറ കൈകര്യം ചെയ്തിരിക്കുന്നത് ചന്ദ്രമോഹന്‍ സെല്‍വരാജ് ആണ്.തെലുങ്ക്, കന്നട ചിത്രങ്ങളിലൂടെ പ്രശസ്തയായ ഷാന്‍വി ശ്രീവാസ്തവയാണ് ചിത്രത്തിലെ നായിക.ഷാന്‍വിയുടെ ആദ്യ മലയാള ചിത്രം കൂടിയാണിത്.നടന്‍ സിദ്ദിഖും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

നിവിന്‍ പോളി നായകനായെത്തുന്ന രാജീവ് രവിയുടെ പിരിയോഡിക്ക് ഡ്രാമയായെത്തുന്ന തുറമുഖമാണ് ഇനിതാരത്തിന്റെ വരാനിരിക്കുന്ന സിനിമ. തെക്കേപ്പാട്ട് ഫിലിംസിന്റെ ബാനറില്‍ സുകുമാര്‍ തെക്കേപ്പാട്ടാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഇയ്യോബിന്റെ പുസ്തകത്തിന്റെ തിരക്കഥാകൃത്ത് ഗോപന്‍ ചിദംബരമാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.1950കളില്‍ കൊച്ചി തുറമുഖത്ത് നടപ്പിലാക്കിയ ‘ചാപ്പ’ സംവിധാനത്തിനെതിരായ പ്രതിഷേധത്തെ അടിസ്ഥാനമാക്കിയാണ് തുറമുഖം ഒരുക്കിയത്.

ആലിഫ് അലി നായകനാതെത്തുന്ന കുഞ്ഞെല്‍ദോ റിലീസിനൊരുങ്ങുകയാണ്.അതു കൂടാതെ ജിസ് ജോയ് ആസിഫ് അലി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ത്രില്ലര്‍ ചിത്രം കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്.സണ്‍ഡേ ഹോളീഡേ, വിജയ് സൂപ്പറും പൗര്‍ണ്ണമിയും എന്ന ചിത്രത്തിന് ശേഷം ആലിഫ് അലി, ജിസ് ജോയ്കൂട്ടുകെട്ടിലെത്തുന്ന പുതിയ ചിത്രമാണിത്.നിമിഷ സജയനാണ് ചിത്രത്തിലെ നായിക. ആസിഫ് അലിയും നിമിഷയും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ആന്റണി വര്‍ഗീസ് ആണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ബോബി സഞ്ജയുടെ കഥയ്ക്ക് ജിസ് ജോയ് തന്നെയാണ് തിരക്കഥ എഴുതിയിരിക്കുന്നത്. സെന്‍ട്രല്‍ പിക്ചേഴ്സ് ആണ് നിര്‍മാണം. സിദ്ധിഖ്, ഡോക്ടര്‍ റോണി ഡേവിഡ് രാജ്, ശ്രീഹരി, റീബ മോണിക്ക ജോര്‍, അതുല്യ ചന്ദ്ര, ശ്രീലക്ഷ്മി തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങള്‍. ഛായാഗ്രഹണം രാഹുല്‍ രമേഷാണ് നിര്‍വ്വഹിക്കുന്നത്.