ഫേസ്ബുക്ക് ഹാക്ക് ചെയ്‌തെന്ന് നന്ദന വര്‍മ്മ

ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി നന്ദന വര്‍മ്മയുടെ വിശദീകരണം. നടിക്കെതിരെ അധിക്ഷൈപ കമന്റിട്ടെന്ന പ്രചരണത്തിന് പിന്നാലെയാണ് നന്ദനയുടെ വിശദീകരണം. നന്ദന കുറഇച്ചതിങ്ങനെ. തന്റെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തതായി ഇപ്പോള്‍ മനസിലാക്കുന്നു. തന്റെ അക്കൗണ്ടില്‍ നിന്ന് വരുന്ന കമന്റുകള്‍ക്കും പോസ്റ്റുകള്‍ക്കും താന്‍ ഉത്തരവാദി അല്ലെന്നും അത്തരത്തില്‍ എന്തെങ്കിലും മോശമായി സംഭവിച്ചിട്ടുണ്ടെങ്കില്‍ മാപ്പപേക്ഷിക്കുന്നു എന്നും നന്ദന പറഞ്ഞു. ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയിലൂടെയാണ് ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്യപ്പെട്ടതായി താരത്തിന്റെ വിശദീകരണം.

എന്റെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. ഞാന്‍ ഇപ്പോഴാണ് മനസിലാക്കിയത്. എന്റെ ഫേസ്ബുക്ക് പേജില്‍ നിന്ന് വരുന്ന പോസ്റ്റുകള്‍ക്കോ കമന്റുകള്‍ക്കോ ഞാന്‍ ഉത്തരവാദിയല്ല. ഏതെങ്കിലും കമന്റ് മൂലം ആര്‍ക്കെങ്കിലും മാനസികമായി വേദനയുണ്ടായെങ്കില്‍ ക്ഷമ ചോദിക്കുന്നു. എന്നാല്‍ ഞാനോ എന്റെ ടീമോ അല്ല ആയിരുന്നില്ല അതിന് ഉത്തരവാദി.

ടൊവീനോ തോമസ് നായകനായെത്തിയ ഗപ്പി, ആകാശമിഠായി, സണ്‍ഡേ ഹോളിഡേ, അഞ്ചാം പാതിര തുടങ്ങിയ സിനിമകളില്‍ നന്ദന വര്‍മ്മ അഭിനയിച്ചിട്ടുണ്ട്. കാവ്യ പ്രകാശ് സംവിധാനം ചെയ്ത വാങ്ക് എന്ന സിനിമയാണ് ഒടുവില്‍ പുറത്തുവന്നത്. 2012ല്‍ പ്രദര്‍ശനത്തിനെത്തിയ സ്പിരിറ്റ് എന്ന ചിത്രത്തിലൂടെ ബാലതാരമായി ആണ് നന്ദന ചലച്ചിത്ര മേഖലയിലേക്ക് കടന്നു വന്നത്.പിന്നീട് ലാല്‍ ജോസ് സംവിധാനം ചെയ്ത അയാളും ഞാനും തമ്മില്‍, സുവീരന്‍ സംവിധാനം ചെയ്ത മഴയത്ത് എന്നീ ചിത്രങ്ങളിലെ അഭിനയം ഏറെ ശ്രദ്ധിക്കപെട്ടു.ഗപ്പി എന്ന ചിത്രത്തില്‍ നന്ദന അവതരിപ്പിച്ച ആമിന എന്ന കഥാപാത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്തുനിന്നും ലഭിച്ചത്. രാജാവാക്കു ചെക്ക് എന്ന ചിത്രത്തിലൂടെ നന്ദന തമിഴിലും തന്റെ സാന്നിധ്യം അറിയിച്ചു.സായ് രാജ്കുമാര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ഒരു ത്രില്ലര്‍ ചിത്രമാണിത്.