![](https://i0.wp.com/celluloidonline.com/wp-content/uploads/2020/07/nivin-poli-new-move.jpg?resize=720%2C380&ssl=1)
ആക്ഷന്‍ ഹീറോ ബിജു, ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്നീ സിനിമകള്‍ക്ക് ശേഷം നിവിന്‍ പോളി നിര്‍മ്മാതാവാകുന്ന മൂന്നാത്തെ സിനിമ പ്രഖ്യാപിച്ചു.പുതുതായി നിവിന്‍ പോളി നായകനായി എത്തുന്ന രണ്ടാമത്തെ ചിത്രമാണിപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.’ഗ്യാങ്സ്റ്റര്‍ ഓഫ് മുണ്ടന്‍മല’ എന്നാണ് ചിത്രത്തിന് പേര് നല്‍കിയിരിക്കുന്നത്.നവാഗതനായ റോണി മാനുവാല്‍ ജോസഫ് ആണ് സംവിധായകന്‍.അനീഷ് രാജശേഖരനും റോണി മാനുവല്‍ ജോസഫും ചേര്‍ന്നാണ് രചന നിര്‍വഹിക്കുന്നു. ജസ്റ്റിന്‍ വര്‍ഗീസാണ് സംഗീത സംവിധാനം.സിനിമയിലെത്തിയതിന്റെ പത്താം വാര്‍ഷിക ദിനത്തിലാണ് ‘ബിസ്മി സ്‌പെഷല്‍’,’ഗ്യാങ്സ്റ്റര്‍ ഓഫ് മുണ്ടന്‍മല’ എന്നി രണ്ട് ചിത്രങ്ങളും നിവിന്‍ പ്രഖ്യാപിച്ചിരിക്കുന്നത്.