‘മോനേ എനിക്ക് സ്പീഡ് പേടിയില്ല’, നിവിന്‍ പോളിയോട് ആസിഫ് അലി

സിനിമയിലെത്തിയതിന്റെ പത്താം വാര്‍ഷികമാഘോഷിക്കുന്ന നടന്‍ നിവിന്‍ പോളിക്ക് ആശംസകളുമായി രംഗത്തുവന്നിരിക്കുന്നത് നിരവിധി പേരാണ്.എന്നാല്‍ ആസിഫ് അലി താരത്തിന് നല്‍കിയിരിക്കുന്ന ആശംസയാണിപ്പോള്‍ വൈറലാകുന്നത്.’സ്പീഡ് പേടിയുണ്ടോ’ ! ട്രാഫിക് സിനിമയുടെ ക്ലൈമാക്‌സ് സീനില്‍ നിവിന്‍ പോളി ആസിഫ് അലിയോട് ചോദിക്കുന്നൊരു ഡയലോഗ് ആണിത്.അതിന് മറുപടിയായി ഒരു ചിരി മാത്രമാണ് ആസിഫ് അന്ന് നല്‍കിയത്.എന്നാല്‍ ഇന്നിതാ മറുപടി നല്‍കിയിരിക്കുന്നു.’മോനേ എനിക്ക് സ്പീഡ് പേടിയില്ല’ എന്ന് കുറിച്ച് ട്രാഫിക് സിനിമയിലെ ക്ലൈമാക്‌സ് സീനിന്റെ ഫോട്ടോ പങ്കുവെച്ചുകൊണ്ടാണ് ആസിഫ് മറുപടി നല്‍കി ആശംസകള്‍ നേര്‍ന്നത്.