വിഷ്ണു ഉണ്ണികൃഷ്ണനെ നായകനാക്കി ധര്‍മ്മജന്‍ ബോള്‍ഗാട്ടിയും മനു തച്ചേട്ടും ചേര്‍ന്ന് നിര്‍മ്മിക്കുന്ന നിത്യഹരിത നായകനിലെ ആദ്യ ഗാനം പുറത്തിറങ്ങി. കട്ടപ്പനയിലെ ഋത്വിക്റോഷന്‍, വികടകുമാരന്‍ എന്നീ സിനിമകള്‍ക്കുശേഷം വിഷ്ണു ഉണ്ണികൃഷ്ണനും ധര്‍മ്മജനും മുഴുനീള കോമഡി വേഷം അവതരിപ്പിക്കുന്ന ചിത്രമാണിത്. വിനീത് ശ്രീനിവാസന്‍ തന്റെ ഫെയ്സ്ബുക് പേജിലൂടെയാണ് ഗാനം റിലീസ് ചെയ്തത്. കനകമുല്ല കതിരൂപോലെ എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് മഖ്ബൂല്‍ മന്‍സൂറും ജോത്സനയും ചേര്‍ന്നാണ്. ഹസീന എസ് കാനം എഴുതിയ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് രഞ്ജിന്‍ രാജാണ്.
നര്‍മ്മരസ പ്രധാനമായ നിരവധി കഥാസന്ദര്‍ഭങ്ങളിലൂടെ കടന്നു പോകുന്ന ഈ ചിത്രം ഒരു ക്ലീന്‍ ഫാമിലി എന്റര്‍ടൈനര്‍ ആണ്. ഈ ചിത്രത്തില്‍ വിഷ്ണുവിന്റെ നായികമാരായി നാല് പുതുമുഖങ്ങള്‍ എത്തുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. ജയശ്രീ ശിവദാസ്, ശിവകാമി, രവീണ രവി, അഖില നാഥ് തുടങ്ങിയവരാണ് നായികമാര്‍. ചിത്രത്തില്‍ ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി,ബിജു കുട്ടന്‍,സുനില്‍ സുഖദ, സാജു നവോദയ, എ കെ സാജന്‍, സാജന്‍ പള്ളുരുത്തി, ബേസില്‍ ജോസഫ്, റോബിന്‍ മച്ചാന്‍, മുഹമ്മ പ്രസാദ്, മഞ്ചു പിള്ള, ശ്രുതി ജയന്‍, അഞ്ചു അരവിന്ദ്, ഗായത്രി തുടങ്ങി വലിയൊരു താരനിര തന്നെയുണ്ട്.
ജയഗോപാല്‍ രചനയും പവി കെ പവന്‍ ഛായാഗ്രഹണവും നൗഫല്‍ അബ്ദുള്ള എഡിറ്റിംഗും നിര്‍വഹിക്കുന്നു. ധര്‍മ്മജന്‍ ബോള്‍ഗാട്ടി ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രം നവംബറില്‍ തീയേറ്ററുകളില്‍ എത്തും.