‘നിര്‍ഭയ’യായി നമിത പ്രമോദ്; സംവിധാനം ഷാജി പാടൂര്‍

മലയാളത്തിലെ മികച്ച താരങ്ങളിലൊരാളാണ് നമിത പ്രമോദ്. ബിബിന്‍ ജോര്‍ജ്ജ് നായകനായ മാര്‍ഗ്ഗംകളി എന്ന ചിത്രമായിരുന്നു നമിതയുടെതായി ഒടുവില്‍ പുറത്തിറങ്ങിയിരുന്നത്. ഇപ്പോഴിതാ തന്റെ പുതിയ പ്രോജക്ട് വ്യക്തമാക്കിയിരിക്കുകയാണ് നമിത.

‘നിര്‍ഭയ’യാണ് നമിതയുടെ അടുത്ത ചിത്രം. താരം തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്. മമ്മൂട്ടി ചിത്രം അബ്രഹാമിന്റെ സന്തതികള്‍ളൊരുക്കിയ ഷാജി പാടൂരാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നമിത ഇതുവരെ ചെയ്തിട്ടുള്ളതില്‍ ഏറ്റവും വെല്ലുവിളി നിറഞ്ഞ വേഷം കൂടിയാകും ചിത്രത്തിലേത്.

സ്മൃതി സിനിമാസിന്റെ ബാനറില്‍ വിച്ചു ബാലമുരളിയാണ് നിര്‍ഭയ നിര്‍മിക്കുന്നത്. പ്രവീണ്‍ നാരായണന്റേതാണ് കഥയും തിരക്കഥയും. ചിത്രത്തിന്റെ ഷൂട്ടിംഗ് ഈ മാസം തന്നെ ആരംഭിക്കും.