
ചലച്ചിത്ര താരം നിഖില വിമലിനെ സോഷ്യൽ മീഡിയയിലും ആരാധകർക്കിടയിലും ‘ഡിപ്രഷൻ സ്റ്റാർ’, ‘തഗ് സ്റ്റാർ’ എന്നീ വിശേഷണങ്ങളോടെയാണ് പലപ്പോഴും അഭിസംബോധന ചെയ്യാറുള്ളത്. ഈ പേരുകളിൽ വിളിക്കുന്നതിനോടും തന്റെ സിനിമാജീവിതത്തിലെ വിമർശനങ്ങളെക്കുറിച്ചും നടി വ്യക്തമാക്കിയിരിക്കുകയാണ്. ‘ധൂമകേതു’ എന്ന പുതിയ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി മിർച്ചി മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് താരം നിലപാട് വ്യക്തമാക്കിയത്.
സംവിധായകന് എന്താണോ ആവശ്യം അതാണ് താൻ ചെയ്യുന്നതെന്നും സങ്കടമുള്ള ഒരു രംഗത്ത് പോയി ചിരിച്ചുകൊണ്ട് അഭിനയിക്കാൻ കഴിയില്ലെന്നും നിഖില പറഞ്ഞു. സംവിധായകൻ ആവശ്യപ്പെടുന്നതനുസരിച്ചാണ് ഓരോ കഥാപാത്രത്തെയും സമീപിക്കുന്നത്. നമ്മുടെ ശീലങ്ങളും മുഖഭാവങ്ങളും ചിലപ്പോൾ ഒന്നുതന്നെയായിരിക്കാം. ചിലയിടങ്ങളിൽ മാത്രമേ സ്വാഭാവിക ശൈലി മാറ്റാനുള്ള അവസരങ്ങൾ ലഭിക്കാറുള്ളൂ എന്നും താരം കൂട്ടിച്ചേർത്തു.
തന്റെ കരിയറിൽ ഏറ്റവും കൂടുതൽ പോസിറ്റീവ് അഭിപ്രായങ്ങളും ഒപ്പം നെഗറ്റീവ് പ്രതികരണങ്ങളും ലഭിച്ചത് ‘ഗുരുവായൂരമ്പല നടയിൽ’ എന്ന സിനിമയിലെ കഥാപാത്രത്തിനാണെന്ന് നിഖില വെളിപ്പെടുത്തി. ചിത്രത്തിന് ശേഷം തമിഴ്‌നാട്ടിൽ നിന്നടക്കം നിരവധി അവസരങ്ങൾ തേടിയെത്തിയിട്ടുണ്ടെന്നും ആളുകൾ തന്റെ രാഷ്ട്രീയ-വ്യക്തിപരമായ അഭിപ്രായങ്ങൾ മുൻനിർത്തി തന്നെ വിലയിരുത്താറുണ്ടെന്നും അവർ പറഞ്ഞു. ‘അഴകിയ ലൈല’ എന്ന പേരിലും താൻ അറിയപ്പെടാറുണ്ടെന്നും ഒരു അഭിനേതാവിനെ സംബന്ധിച്ച് ആളുകളാൽ തിരിച്ചറിയപ്പെടുക എന്നത് പ്രധാനപ്പെട്ട കാര്യമാണെന്നും നിഖില കൂട്ടിച്ചേർത്തു.
നിഖില വിമലിന്റെ വാക്കുകൾ;
“ഒരു സിനിമയ്ക്ക് ആവശ്യമുള്ളതാണ് നമ്മൾ ചെയ്യുന്നത്. സങ്കടമുള്ള ഒരു സീനിൽ, എനിക്ക് പോയിട്ട് ഒരിക്കലും ചിരിച്ചു കൊണ്ട് അഭിനയിക്കാൻ പറ്റില്ല.ആ സമയത്ത് എന്റെ സംവിധായകന് എന്താണോ വേണ്ടത്, അതാണല്ലോ നമ്മൾ ചെയ്യുന്നത്. എന്റെ സംവിധായകന് അത് പ്രശ്നമുണ്ട് എന്നുണ്ടെങ്കിൽ ഞാനത് ചെയ്യില്ല. അങ്ങനെയാണ് നമ്മൾ ചെയ്യുന്നത്. നമുക്കെല്ലാവർക്കും ഒരേ മുഖവും ഒരേ ഫീച്ചറുമൊക്കെയേ ചിലപ്പോൾ ഉണ്ടാവുകയുള്ളൂ. അടിസ്ഥാനപരമായി അങ്ങനെയായിരിക്കും. നമ്മുടെ ശീലത്തിന്റെ ആണത്.
പിന്നെ കുറേ ബ്രേക്ക് ചെയ്യേണ്ടതുണ്ട്. ചിലയിടങ്ങളിൽ മാത്രമേ നമുക്കത് ബ്രേക്ക് ചെയ്യാനുള്ള അവസരമൊക്കെ കിട്ടുകയുള്ളൂ. എല്ലാ സ്ഥലങ്ങളിലും അത് കിട്ടില്ല”.- നിഖില വിമൽ പറഞ്ഞു. അതോടൊപ്പം തന്റെ കരിയറിൽ ഏറ്റവും കൂടുതൽ പോസിറ്റീവ് അഭിപ്രായങ്ങളും നെഗറ്റീവ് കിട്ടിയതും ‘ഗുരുവായൂരമ്പല നടയിൽ’ എന്ന സിനിമയിലെ കഥാപാത്രത്തിനാണെന്നും നിഖില പറഞ്ഞു.
എല്ലാ സിനിമകളും നന്നാകണമെന്ന് വച്ചിട്ട് തന്നെയാണ് ചെയ്യുന്നത്. എനിക്കേറ്റവും കൂടുതൽ നെഗറ്റീവ് കിട്ടിയതും പോസിറ്റീവ് കിട്ടിയതും ’ഗുരുവായൂരമ്പല നടയിൽ’ എന്ന സിനിമയ്ക്കാണ്. അതിപ്പോൾ എങ്ങനെയാ എടുക്കേണ്ടേ എന്ന് ചോദിച്ചാൽ എനിക്കറിയില്ല.
ഇവിടെ ആൾക്കാർ എന്തൊക്കെ പറഞ്ഞാലും, എനിക്ക് തമിഴ്നാട്ടിലും അവിടെയുമൊക്കെ പോയിക്കഴിഞ്ഞാൽ ആളുകൾ ചോദിക്കുന്നതും, അതുപോലെ എനിക്കേറ്റവും കൂടുതൽ സിനിമകൾ വന്നിട്ടുള്ളതും ‘ഗുരുവായൂരമ്പല നടയിൽ’ സിനിമയ്ക്ക് ശേഷമാണ്.
പിന്നെ ഒന്ന്, എന്റെ അഭിപ്രായങ്ങൾ ഒരു പ്രശ്നമാണ്. അതൊക്കെ വച്ചിട്ടായിരിക്കുമല്ലോ ആളുകൾ ജഡ്ജ് ചെയ്യുക. ‘അഴകിയ ലൈല… ‘എന്ന പേരിലും എനിക്ക് പ്രശസ്തി കിട്ടാറുണ്ട്. ഒരു അഭിനേതാവിനെ സംബന്ധിച്ച് ആളുകളാൽ തിരിച്ചറിയപ്പെടുക എന്ന കാര്യവും പ്രധാനപ്പെട്ടതാണ്”.-