നടനും ചലച്ചിത്ര പ്രവര്‍ത്തകനുമായ നിഖില്‍ രഞ്ജി പണിക്കര്‍ വിവാഹിതനായി. മേഘ ശ്രീകുമാറാണ് വധു. സംവിധായകനും അഭിനേതാവും നിര്‍മ്മാതാവുമായ രഞ്ജി പണിക്കരുടെയും അനിറ്റയുടെയും മകനാണ് നിഖില്‍. മേഘ, ചെങ്ങന്നൂര്‍ കാരയ്ക്കാട് പുത്തന്‍പുരയില്‍ തെക്കേതില്‍ ശ്രീകുമാര്‍ പിള്ളയുടെയും മായാ ശ്രീകുമാറിന്റെയും മകളാണ്. കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ടുള്ള ലളിതമായ ചടങ്ങായിരുന്നു നടന്നത്. ആറന്മുള ശ്രീ പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. നടനും സംവിധായകനുമായ നിഥിന് രഞ്ജി പണിക്കര്‍ സഹോദരനാണ്.
നിഖില്‍ രഞ്ജി പണിക്കരുടെ വിവാഹ ചടങ്ങില്‍ നിന്നും…