‘വാടിവാസൽ’ ജൂലൈയിൽ ചിത്രീകരണം ആരംഭിക്കും: വമ്പൻ അപ്ഡേറ്റുമായി നിർമ്മാതാവ് താനു”

','

' ); } ?>

റെട്രോയ്ക്ക് ശേഷം സൂര്യ ആരാധകർ കാത്തിരിക്കുന്ന പ്രോജക്ടാണ് ‘വാടിവാസൽ’. ഇപ്പോഴിതാ ചിത്രത്തിനെ സംബന്ധിച്ച് നിർമാതാവ് കലൈപുലി എസ് താനു പങ്കുവെച്ച അപ്ഡേറ്റ് സിനിമാപ്രേമികൾക്ക് ആവേശമുണർത്തുകയാണ്. വെട്രിമാരന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ചിത്രീകരണം ഈ വർഷം ജൂലൈയിൽ തുടങ്ങുമെന്നാണ് താനു വ്യക്തമാക്കിയിരിക്കുന്നത്.

സിനിമയിലെ ഒരു ഗാനം ഒരുക്കി കഴിഞ്ഞതായും അത് ഗംഭീരമാണെന്നും താനു പറഞ്ഞു. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് നിർമാതാവിന്റെ പ്രതികരണം. ഒരുവാരം മുമ്പ് വെട്രിമാരനുമായി കൂടിക്കാഴ്ച നടത്തിയതായും, സംവിധായകൻ തന്റെ അടുത്ത് 25 മിനിറ്റോളം കഥ പറഞ്ഞു തന്നെന്നും, ആ 25 മിനിറ്റ് മതിയാകുമെന്നും താനു കൂട്ടിച്ചേർത്തു.

വി ക്രിയേഷൻസിന്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ആർ വേൽരാജ് കൈകാര്യം ചെയ്യുന്നു. ജല്ലിക്കട്ട് പശ്ചാത്തലമാക്കി സി എസ് ചെല്ലപ്പയുടെ പ്രശസ്തമായ നോവലിനെ ആസ്പദമാക്കിയുള്ളതാണ് സിനിമ. അച്ഛന്റെ മരണത്തിന് കാരണമായ ‘കാരി’ എന്ന കാളയെ ജല്ലിക്കട്ടിൽ പിടിച്ചുകെട്ടാൻ ശ്രമിക്കുന്ന പിച്ചിയുടെ കഥയെയാണ് നോവൽ പറയുന്നത്.