ബോബി സഞ്ജയ് കൂട്ടുകെട്ടില്‍ വീണ്ടുമൊരു ചിത്രം.. ആദ്യ പോസ്റ്റര്‍ പങ്കുവെച്ച് ടൊവീനോ..

','

' ); } ?>

മലയാളത്തിലും അന്യ ഭാഷകളിലും മികച്ച വിജയം നേടിയ ഉയരെ എന്ന ചിത്രത്തിന് ശേഷം ബോബി സഞ്ജയ് കൂട്ടുകെട്ടില്‍ പുതിയൊരു ചിത്രം കൂടി ഒരുങ്ങുകയാണ്. ഹോളിഡേയ് മൂവീസിന്റെ ബാനറില്‍ കെ.കെ രാജീവ് സംവിധാനം ചെയ്യുന്ന ‘എവിടെ’ എന്ന ചിത്രത്തിനാണ് ഇരുവരും തിരക്കഥയൊരുക്കുന്നത്. ചിത്രത്തിന്റെ ആദ്യ പോസ്റ്റര്‍ ടൊവീനോ തന്റെ പേജിലൂടെ പുറത്ത് വിട്ടു. തന്റെ പ്രിയപ്പെട്ട തിരക്കഥാകൃത്തുകള്‍ക്കും സിനിമയുടെ മറ്റ് അണിയറപ്രവര്‍ത്തകര്‍ക്കും ടൊവീനോ ആശംസകള്‍ നേരുകയും ചെയ്തു.

സുരാജ് വെഞ്ഞാറമൂട്, ആശാ ശരത്, ബൈജു, പ്രേം പ്രകാശ്, മനോജ് കെ ജയന്‍ എന്നിങ്ങനെ ഒരു വലിയ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. കൃഷ്ണന്‍ സി ആണ് തിരക്കഥയും സംഭാഷണവും നിര്‍വഹിക്കുന്നത്. സുരാജ് വെഞ്ഞാറമൂട്, ആശാ ശരത്, ബൈജു സന്തോഷ്, ഷെബിന്‍ ബെന്‍സണ്‍, പ്രേം പ്രകാശ്, മനോജ് കെ ജയന്‍ തുടങ്ങിയവരാണ് പോസ്റ്ററില്‍. നൗഷാദ് ഷെരീഫാണ്ഛായാഗ്രഹണം. ഹോളിഡേ മൂവീസ് റിലീസ് ചെയ്യുന്ന ചിത്രത്തിലെ ഗാനങ്ങള്‍ക്ക് ഈണം നല്‍കുന്നത് ഔസേപ്പച്ചനാണ്. ത്രില്ലര്‍ സ്വഭാവമുള്ള ചിത്രമാണിതെന്നാണ് സൂചനകള്‍.