വിഷ്ണു ഉണ്ണികൃഷ്ണന്‍-അന്ന രേഷ്മരാജന്‍ ചിത്രം ‘രണ്ട്’

ഹെവന്‍ലി മൂവീസിന്റെ ബാനറില്‍ ഫൈനല്‍സിന്റെ വന്‍ വിജയത്തിന് ശേഷം പ്രജീവ് സത്യവ്രതന്‍ നിര്‍മ്മിക്കുന്ന പുതിയ സിനിമയുടെ പോസ്റ്റര്‍ മമ്മൂട്ടിയും മോഹന്‍ലാലുംചേര്‍ന്ന് പുറത്തിറക്കി. സുജിത് ലാല്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ രചന ബിനുലാല്‍ ഉണ്ണിയുടേതാണ്. വിഷ്ണു ഉണ്ണിക്കൃഷ്ണന്‍, അന്ന രേഷ്മരാജന്‍, ഇന്ദ്രന്‍സ്,ടിനി ടോം, ഇര്‍ഷാദ്,സുധി കോപ്പ, കലാഭവന്‍ റഹ്മാന്‍, അനീഷ് ജി മേനോന്‍ മാലാ പാര്‍വതി, നവാസ് വള്ളിക്കുന്ന്, സ്വരാജ് ഗ്രാമികതുടങ്ങിയവര്‍ക്കൊപ്പം മലയാളത്തിലെ വലിയൊരു താര നിര ചിത്രത്തിലുണ്ട്.
ഛായാഗ്രഹണം അനീഷ് ലാല്‍, എഡിറ്റിംഗ് മനോജ് കണ്ണോത്ത്, കലാസംവിധാനം അരുണ്‍ വെഞ്ഞാറമൂട്, വസ്ത്രാലങ്കാരം അരുണ്‍ മനോഹര്‍, മേക്കപ്പ് പട്ടണം റഷീദ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ജയശീലന്‍ സദാനന്ദന്‍. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് എം ജയചന്ദ്രനാണ് സംഗീതം നിര്‍വഹിക്കുന്നത്.