എക്‌സ് ആന്‍ഡ് എക്‌സ് ക്രിയേഷന്‍സിന്റെ ബാനറില്‍ ചന്ദ്രകാന്തന്‍ പുന്നോര്‍ക്കോട്, മത്തായി തണ്ണിക്കോട്ട് എന്നിവര്‍ ചേര്‍ന്ന് നിര്‍മിച്ച ചിത്രം ഹിമുക്രി ഏപ്രില്‍ 25-ന് തിയേറ്ററുകളില്‍ റിലീസ് ചെയ്യുന്നു. നവാഗതനായ പി.കെ. ബിനു വര്‍ഗീസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പുതുമുഖം അരുണ്‍ ദയാനന്ദാണ് നായകനായി അരങ്ങേറ്റം കുറിക്കുന്നത്. മനോജെന്ന എംബിഎ വിദ്യാര്‍ത്ഥിയുടെ ജീവിതമാണ് സിനിമയുടെ പ്രമേയം.
നന്ദന, റസിയ, മെര്‍ളിന്‍ എന്നീ സ്ത്രീകള്‍ മനോജിന്റെ ജീവിതത്തിലേക്ക് കടന്നുവരുന്നതോടെ സംഭവിക്കുന്ന മാറ്റങ്ങളാണ് ചിത്രത്തില്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. നായികമാരെ അവതരിപ്പിക്കുന്നത് ക്രിസ്റ്റി ബെന്നറ്റ്, സ്വീറ്റി എബ്രഹാം, ശ്രീലക്ഷ്മി സതീഷ് എന്നിവരാണ്.
എഫ്എന്‍ എന്റര്‍ടെയ്ന്‍മെന്റ് ചിത്രം വിതരണം ചെയ്യുന്നു. ശങ്കര്‍, കലാഭവന്‍ റഹ്‌മാന്‍, നന്ദു ജയ്, രാജ്മോഹന്‍, അംബിക മോഹന്‍, ജാനകി ജീതു തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു. എലിക്കുളം ജയകുമാര്‍ തിരക്കഥയും സംഭാഷണങ്ങളും ഒരുക്കിയ ഹിമുക്രിയുടെ ഛായാഗ്രഹണം ജോഷ്വാ റൊണാള്‍ഡ് നിര്‍വഹിക്കുന്നു.
ചിത്രത്തിലെ ഗാനങ്ങള്‍ക്ക് നിസാം ബഷീറും സുരേഷ് നന്ദനുമാണ് സംഗീതം പകരുന്നത്. പശ്ചാത്തല സംഗീതം അജിത് സുകുമാരന്‍. ശബ്ദമിശ്രണം കൃഷ്ണജിത്ത് എസ്. വിജയന്‍. ജായശീലന്‍ സദാനന്ദന്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളറായി പ്രവര്‍ത്തിക്കുന്നു. അസോസിയേറ്റ് ഡയറക്ടര്‍ എ.എല്‍. അജികുമാര്‍. മറ്റ് സാങ്കേതിക വിഭാഗങ്ങളില്‍ അജി മണിയന്‍, രാജേഷ് രവി, സുകേഷ് താനൂര്‍, ജാക്കി ജോണ്‍സണ്‍, അശ്വിന്‍ സി.ടി. തുടങ്ങിയവര്‍ പ്രവര്‍ത്തിക്കുന്നു. ചിത്രത്തിന്റെ പോസ്റ്ററുകള്‍ ഇമേജിനറി ട്രീ ഒരുക്കിയിരിക്കുന്നു.