മധുരരാജയ്ക്ക് ശേഷം മമ്മൂട്ടിയും വൈശാഖും വീണ്ടും

സൂപ്പര്‍ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനായ വൈശാഖും മെഗാസ്റ്റാര്‍ മമ്മൂട്ടിയും വീണ്ടും ഒന്നിക്കുന്നു. ഇക്കുറി സിനിമ മുഴുവന്‍ അമേരിക്കയിലായിരിക്കും ചിത്രീകരിക്കുന്നതെന്നും ന്യൂയോക്ക് എന്നാണ് സിനിമയ്ക്ക് പേരിട്ടിരിക്കുന്നതെന്നും വൈശാഖ് ഫേസ്ബുക്കിലുടെ അറിയിച്ചു. യുജിഎം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഒരുങ്ങുന്ന സിനിയുടെ കഥയൊരുക്കുന്നത് ഇര ഫെയിം നവീന്‍ ജോണാണെന്നും അദ്ദേഹം കുറിച്ചിട്ടുണ്ട്. മമ്മൂട്ടിയോടൊപ്പം ഹോളിവുഡിലെയും മലയാളത്തിലെയും പ്രമുഖ താരങ്ങള്‍ ചിത്രത്തില്‍ അഭിനയിക്കുന്നുമുണ്ടെന്നാണ് ലഭിച്ചിരിക്കുന്ന വിവരം.

വൈശാഖിന്റെ ഏഴാമത് സിനിമയായ പുലിമുരുകന്‍ മലയാളം സിനിമയിലെ ആദ്യ നൂറുകോടി ചിത്രമായി പേരെടുത്തിരുന്നു. മധുരരാജയും നൂറുകോടി നേട്ടം സ്വന്തമാക്കിയിരുന്നു. ഇപ്പോള്‍ വീണ്ടും വൈശാഖും മമ്മൂട്ടിയും ഒന്നിക്കുകയാണ്.2010ല്‍ ഇറങ്ങിയ പോക്കിരി രാജ, 2011ല്‍ റിലീസായ സീനിയേഴ്‌സ്, 2012ല്‍ പുറത്തിറങ്ങിയ മല്ലൂസിംഗ്, സൗണ്ട് തോമ, വിശുദ്ധന്‍, കസിന്‍സ്, പുലിമുരുകന്‍, മധുര രാജ എന്നീ ചിത്രങ്ങളുടെ സംവിധായനാണ് വൈശാഖ്. മധുരരാജയ്ക്ക് ശേഷം മമ്മൂട്ടിയുമായി ഒന്നിക്കുകയാണ് വൈശാഖ്. 2010 ഇല്‍ ഇറങ്ങിയ, മമ്മൂട്ടിയും പൃഥ്വിരാജും പ്രധാന വേഷങ്ങളില്‍ അഭിനയിച്ച പോക്കിരി രാജയിലൂടെ മാസ് ചിത്രങ്ങളുടെ സംവിധായകനായി പേരെടുത്തയാളാണ് വൈശാഖ്. കൊച്ചി രാജാവിലും തുറുപ്പുഗുലാനിലും ട്വന്റി 20യിലുമൊക്കെ വൈശാഖ്‌സംവിധാന സഹായിയായിരുന്നു.