മലയാള സിനിമയിലിനി പേടിപ്പിക്കുന്ന രാത്രികളുടെ കാലം… അടുത്ത ത്രില്ലര്‍ അറിയിച്ച് ജയസൂര്യ

മലായളത്തില്‍ ഈ വര്‍ഷം ഹൊറര്‍ സിനിമകളുടെ ഒരു നിര തന്നെയാണ് വരാനിരിക്കുന്നത്. മഞ്ജു വാര്യര്‍, സണ്ണി വെയ്ന്‍ എന്നിവരൊന്നിക്കുന്ന ചതുര്‍ മുഖം, മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ദി പ്രീസ്റ്റ് എന്നീ ചിത്രങ്ങള്‍ക്കൊപ്പം ഇത്തവണ നടന്‍ ജയസൂര്യയും മലയാളികളെ ത്രില്ലടിപ്പിക്കാനൊരുങ്ങുകയാണ്. ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്ത് ഒരു കാലത്ത് ഏറെ സ്വീകരിക്കപ്പെട്ടിരുന്ന കടമറ്റത്ത് കത്തനാര്‍ എന്ന വിരുതനായ അച്ഛന്റ കഥയുമായാണ് ജയസൂര്യ വെള്ളിത്തിരിയലെത്തുന്നത്. രാമാനന്ദ് എഴുതിയ കത്തനാര്‍ ദി വൈല്‍ഡ് സോര്‍സറര്‍ എന്ന കഥയെ ആസ്പദമാക്കിയൊരുക്കുന്ന ചിത്രത്തിന്റെ ആദ്യ ഭാഗമാണ് വെള്ളിത്തിരയില്‍ സിനിമായാകുന്നതെന്നാണ് ജയസൂര്യ ഇപ്പോള്‍ തന്റെ പേജിലൂടെ പങ്കുവെച്ച ചിത്രങ്ങള്‍ സൂചിപ്പിക്കുന്നത്. കടമറ്റത്തെ ആ മഹാമാന്ത്രികന്റെ കാത്തിരിപ്പിനായി കാത്തിരിക്കൂ എന്ന വാക്കുകളോടെയാണ് താരം ചിത്രത്തിന്റെ ആദ്യ സൂചനകള്‍ നല്‍കിയിരിക്കുന്നത്.

അതേ സമയം പ്രശോഭ് വിജയന്‍ സംവിധാനം ചെയ്ത് വെള്ളിത്തിരയിലെത്തിയ അന്വേഷണം എന്ന ചിത്രം ഇപ്പോള്‍ മികച്ച അഭിപ്രായങ്ങളുമായി പ്രദര്‍ശനം തുടരുകയാണ്. ശ്രുതി രാമചന്ദ്രനാണ് നായികയായെത്തിയിരിക്കുന്ന ചിത്രം മെഡിക്കല്‍ രംഗത്തെ ഒരു സംഭവത്തെ ആസ്പദമാക്കി ഒരുക്കിയ ഇമോഷണല്‍ ത്രില്ലറാണ്. ജയസൂര്യയുടെ തന്നെ വെള്ളം, സൂഫിയും സുജാതയും എന്നീ ചിത്രങ്ങള്‍ വെള്ളിത്തിരിയിലൊരുങ്ങുകയാണ്.